scrolling text

ബ്ലോഗിലേക്ക് സ്വാഗതം... എന്നും ഒാര്‍മ്മകള്‍ നിലനില്‍ക്കാന്‍.....അറിയേണ്ടവര്‍ അറിയാന്‍!

2019 ഒക്‌ടോബർ 13, ഞായറാഴ്‌ച

Poem - Arabic

ജമാഅത്തെ ഇസ്ലാമി ഇസ്ലാമിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നു: ഹുസൈന്‍ മടവൂര്‍ കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി തങ്ങളുടെ വികലമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് ഇസ്ലാമിന്റെ മുഖം നല്‍കാന്‍ ശ്രമിച്ചത് മുസ്ലിം സമുദായത്തെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിക്കാന്‍ ഇടവരുത്തിയതായി ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സമ്പൂര്‍ണ കൌണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 60 വര്‍ഷമായി ഇസ്ലാമിന്റെ പേര് ദുരുപയോഗം ചെയ്ത് ജമാഅത്തെ ഇസ്ലാമി അവസരവാദ രാഷ്ട്രീയം കളിക്കുകയായിരുന്നു. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തില്‍ മൂല്യബോധമുള്ള നേതൃത്വങ്ങള്‍ നിറഞ്ഞുനിന്ന കാലത്ത് ഇസ്ലാമിന്റെ സമ്പൂര്‍ണതയും സമഗ്രതയും പറഞ്ഞ് രാഷ്ട്രീയ പങ്കാളിത്തത്തെ എതിര്‍ത്ത ജമാഅത്ത് രാഷ്ട്രീയ രംഗം ഏറെ ജീര്‍ണമായ ഘട്ടത്തില്‍ അതിന്റെ ഭാഗഭാക്കാകാന്‍ കുറുക്കുവഴി തേടുന്നത് വിരോധാഭാസമാണ്. മതരാഷ്ട്രീയവാദത്തിലൂന്നി ജമാഅത്തെ ഇസ്ലാമി പറയുന്ന രാഷ്ട്രീയ നിലപാടുകള്‍ മുസ്ലിംകള്‍ക്കോ ഇസ്ലാമിനോ ബാധകമല്ല. മതത്തിന്റെ പൊയ്മുഖമണിഞ്ഞ രാഷ്ട്രീയ പ്രമേയമാണ് ജമാഅത്തെ ഇസ്ലാമിയെന്നത് വൈകിയാണെങ്കിലും രാഷ്ട്രീയ നേതൃത്വങ്ങള്‍ തിരിച്ചറിയുന്നത് ആശാവഹമാണ്. ഇന്ത്യ പോലുള്ള ബഹുമത സമൂഹത്തില്‍ മതവാദ രാഷ്ട്രീയത്തിലൂന്നിയ രാഷ്ട്രീയ നിലപാടുകള്‍ സമുദായങ്ങള്‍ക്കിടയില്‍ കൂടുതല്‍ അകല്‍ച്ചയും വിദ്വേഷവും വളര്‍ത്തുമെന്നതിനാല്‍ അത്തരം നിലപാടുകള്‍ തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാവണം- അദ്ദേഹം പറഞ്ഞു. ചെനക്കലങ്ങാടിയില്‍ എ പി വിഭാഗത്തിന്റെ അക്രമം നിരവധി പേര്‍ക്ക്‌ പരിക്ക്‌ തേഞ്ഞിപ്പലം: ചെനക്കലങ്ങാടി മുജാഹിദ്‌ പള്ളിയില്‍ എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അഴിഞ്ഞാടി. പന്ത്രണ്ടോളം മുജാഹിദ്‌ പ്രവര്‍ത്തകര്‍ക്ക്‌ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്ന്‌ പേരെ കോട്ടക്കടവ്‌ ടി എം എച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെനക്കലങ്ങാടി ശാഖാ കെ എന്‍ എം സെക്രട്ടറി കെ മുസ്‌തഫ(39), സി കെ ജാഫര്‍(28), ടി കെ സുലൈമാന്‍(43) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ജൂണ്‍ 2ന്‌ കാലത്ത്‌ ഏഴ്‌ മണിക്കായിരുന്നു സംഭവം. കോടതി വിധിയനുസരിച്ച്‌ പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണം നടത്തിവരുന്ന കെ എന്‍ എം പ്രവര്‍ത്തകര്‍ക്കെതിരെ എ പി അബ്‌ദുല്‍ഖാദര്‍ മൗലവിയുടെ വിഭാഗത്തില്‍ പെട്ട പ്രവര്‍ത്തകര്‍ ഏതാനും കാലമായി പ്രകോപനമുണ്ടാക്കി വരികയാണ്‌. പലപ്പോഴായി പൊലീസ്‌ ഇടപെട്ടിട്ടും പൊലീസിന്റെയും കോടതിയുടെയും നിര്‍ദേശങ്ങള്‍ വകവെക്കാതെയുള്ള എ പി വിഭാഗത്തിന്റെ അക്രമപ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനിടെയാണ്‌ വീണ്ടും എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി പള്ളിയില്‍ അക്രമമഴിച്ചുവിട്ടത്‌. ചൊവ്വാഴ്‌ച ഇവര്‍ മദ്‌റസയുടെ പൂട്ട്‌ തകര്‍ത്ത്‌ അതിക്രമിച്ചു കയറി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. ഇത് മടവൂരികളുടെ പത്രത്തിലും വെബ്സൈറ്റിലും വന്ന വാര്‍ത്തയാണ്. ഇങ്ങനെ എല്ലാ ദിവസവും തൌഹീദിന്റെ പേരില്‍ അടിയും പിടിയും കോടതിയും തെരിപൂരങ്ങളും നിത്യേന നാം കേള്‍ക്കുന്നതാണ്. ഇത് ഇസ്ലാമിന്റെ പേരിലാണോ? ഇത് ഇസ്ലാമിന്റെ പേരില്‍ ഗുണ്ടായിസം കളിക്കലാണോ? ഇതും കൂടി മടവൂര്‍ വ്യക്തമാക്കിയാല്‍ കൊള്ളാം !

2017 മേയ് 4, വ്യാഴാഴ്‌ച

ജമാഅത്തെ ഇസ്ലാമി ഇസ്ലാമിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നു: ഹുസൈന്‍ മടവൂര്‍ കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി തങ്ങളുടെ വികലമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് ഇസ്ലാമിന്റെ മുഖം നല്‍കാന്‍ ശ്രമിച്ചത് മുസ്ലിം സമുദായത്തെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിക്കാന്‍ ഇടവരുത്തിയതായി ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സമ്പൂര്‍ണ കൌണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 60 വര്‍ഷമായി ഇസ്ലാമിന്റെ പേര് ദുരുപയോഗം ചെയ്ത് ജമാഅത്തെ ഇസ്ലാമി അവസരവാദ രാഷ്ട്രീയം കളിക്കുകയായിരുന്നു. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തില്‍ മൂല്യബോധമുള്ള നേതൃത്വങ്ങള്‍ നിറഞ്ഞുനിന്ന കാലത്ത് ഇസ്ലാമിന്റെ സമ്പൂര്‍ണതയും സമഗ്രതയും പറഞ്ഞ് രാഷ്ട്രീയ പങ്കാളിത്തത്തെ എതിര്‍ത്ത ജമാഅത്ത് രാഷ്ട്രീയ രംഗം ഏറെ ജീര്‍ണമായ ഘട്ടത്തില്‍ അതിന്റെ ഭാഗഭാക്കാകാന്‍ കുറുക്കുവഴി തേടുന്നത് വിരോധാഭാസമാണ്. മതരാഷ്ട്രീയവാദത്തിലൂന്നി ജമാഅത്തെ ഇസ്ലാമി പറയുന്ന രാഷ്ട്രീയ നിലപാടുകള്‍ മുസ്ലിംകള്‍ക്കോ ഇസ്ലാമിനോ ബാധകമല്ല. മതത്തിന്റെ പൊയ്മുഖമണിഞ്ഞ രാഷ്ട്രീയ പ്രമേയമാണ് ജമാഅത്തെ ഇസ്ലാമിയെന്നത് വൈകിയാണെങ്കിലും രാഷ്ട്രീയ നേതൃത്വങ്ങള്‍ തിരിച്ചറിയുന്നത് ആശാവഹമാണ്. ഇന്ത്യ പോലുള്ള ബഹുമത സമൂഹത്തില്‍ മതവാദ രാഷ്ട്രീയത്തിലൂന്നിയ രാഷ്ട്രീയ നിലപാടുകള്‍ സമുദായങ്ങള്‍ക്കിടയില്‍ കൂടുതല്‍ അകല്‍ച്ചയും വിദ്വേഷവും വളര്‍ത്തുമെന്നതിനാല്‍ അത്തരം നിലപാടുകള്‍ തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാവണം- അദ്ദേഹം പറഞ്ഞു. ചെനക്കലങ്ങാടിയില്‍ എ പി വിഭാഗത്തിന്റെ അക്രമം നിരവധി പേര്‍ക്ക്‌ പരിക്ക്‌ തേഞ്ഞിപ്പലം: ചെനക്കലങ്ങാടി മുജാഹിദ്‌ പള്ളിയില്‍ എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അഴിഞ്ഞാടി. പന്ത്രണ്ടോളം മുജാഹിദ്‌ പ്രവര്‍ത്തകര്‍ക്ക്‌ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്ന്‌ പേരെ കോട്ടക്കടവ്‌ ടി എം എച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെനക്കലങ്ങാടി ശാഖാ കെ എന്‍ എം സെക്രട്ടറി കെ മുസ്‌തഫ(39), സി കെ ജാഫര്‍(28), ടി കെ സുലൈമാന്‍(43) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ജൂണ്‍ 2ന്‌ കാലത്ത്‌ ഏഴ്‌ മണിക്കായിരുന്നു സംഭവം. കോടതി വിധിയനുസരിച്ച്‌ പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണം നടത്തിവരുന്ന കെ എന്‍ എം പ്രവര്‍ത്തകര്‍ക്കെതിരെ എ പി അബ്‌ദുല്‍ഖാദര്‍ മൗലവിയുടെ വിഭാഗത്തില്‍ പെട്ട പ്രവര്‍ത്തകര്‍ ഏതാനും കാലമായി പ്രകോപനമുണ്ടാക്കി വരികയാണ്‌. പലപ്പോഴായി പൊലീസ്‌ ഇടപെട്ടിട്ടും പൊലീസിന്റെയും കോടതിയുടെയും നിര്‍ദേശങ്ങള്‍ വകവെക്കാതെയുള്ള എ പി വിഭാഗത്തിന്റെ അക്രമപ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനിടെയാണ്‌ വീണ്ടും എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി പള്ളിയില്‍ അക്രമമഴിച്ചുവിട്ടത്‌. ചൊവ്വാഴ്‌ച ഇവര്‍ മദ്‌റസയുടെ പൂട്ട്‌ തകര്‍ത്ത്‌ അതിക്രമിച്ചു കയറി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. ഇത് മടവൂരികളുടെ പത്രത്തിലും വെബ്സൈറ്റിലും വന്ന വാര്‍ത്തയാണ്. ഇങ്ങനെ എല്ലാ ദിവസവും തൌഹീദിന്റെ പേരില്‍ അടിയും പിടിയും കോടതിയും തെരിപൂരങ്ങളും നിത്യേന നാം കേള്‍ക്കുന്നതാണ്. ഇത് ഇസ്ലാമിന്റെ പേരിലാണോ? ഇത് ഇസ്ലാമിന്റെ പേരില്‍ ഗുണ്ടായിസം കളിക്കലാണോ? ഇതും കൂടി മടവൂര്‍ വ്യക്തമാക്കിയാല്‍ കൊള്ളാം !

2011 ജൂലൈ 8, വെള്ളിയാഴ്‌ച

മുജാഹിദുകള്‍ക്ക് മറുപടി


കംപ്യൂട്ടറും കണ്ണുകളും

 
ശാരിക ശങ്കര്‍

ബ്രിട്ടനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് ഈയിടെ കണ്ണുകളെക്കുറിച്ചു നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ട് കേട്ടാല്‍ ആരുടേയും കണ്ണുതള്ളും. കുറച്ചു കൂടി കഴിഞ്ഞാല്‍ കണ്ണ് അടിച്ചു പോകാനും മതി. ഇനി കാര്യം, മൂന്നു മണിക്കൂറില്‍ കൂടുതല്‍ കംപ്യൂട്ടറില്‍ നോക്കിയിരിക്കുന്ന തൊണ്ണൂറു ശതമാനം ആളുകളുടേയും കണ്ണുകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിരിക്കും. സോഫ്റ്റ് വെയര്‍ പ്രൊഫഷണലുകള്‍ക്കു മാത്രമല്ല തുടര്‍ച്ചയായി കംപ്യൂട്ടറില്‍ സിനിമ കാണുന്ന കുട്ടികള്‍ക്കു വരെ ഇതു ബാധകമാണ്. കൂടുതല്‍ സമയം കംപ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്നത് കുഴപ്പം തന്നെയാണ് എന്നു തിരിച്ചറിഞ്ഞിട്ടും പ്രതിവിധി തേടുന്നില്ല എന്നത് മറ്റൊരു വശം. 

ഒരുപാട് നേരം കംപ്യൂട്ടറിനു മുന്നിലിരിക്കുന്നവര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ചിലത് ഇതൊക്കെയാണ്. തലവേദന, കഴുത്തു വേദന, കാഴ്ച മങ്ങല്‍, കണ്ണു ചുവക്കുക, കണ്ണിനു തളര്‍ച്ച, കണ്ണിലെ ജലാംശം നഷ്ടപ്പെടുക, ഡബിള്‍ വിഷന്‍, ഫോക്കസ് ചെയ്യുന്നതിലുണ്ടാകുന്ന ബുദ്ധിമുട്ട്. ഇതൊന്നും കാര്യമാക്കാതെ പോകരുത്. ഇനിയും പ്രശ്നങ്ങളുണ്ടാക്കുന്ന പല രീതികളും ഓരോരുത്തരും സ്വയം ഉണ്ടാക്കുന്നുണ്ട്. കംപ്യൂട്ടര്‍ വച്ചിരിക്കുന്ന ഇടത്തെ ലൈറ്റിങ് ശരിയല്ലെങ്കില്‍, മുറിയില്‍ വച്ചിരിക്കുന്ന ഫാനില്‍ നിന്നും കാറ്റ് കണ്ണിലേക്കു തന്നെ അടിക്കുകയാണെങ്കില്‍, കംപ്യൂട്ടറിനു മുന്നിലെ ഇരിപ്പു ശരിയല്ലെങ്കില്‍ ഒക്കെ പ്രശ്നങ്ങള്‍ കൂടുകയേയുള്ളൂ. 

കണ്ണു ചിമ്മാന്‍ മറന്ന്...

ഇനിയും തീര്‍ന്നിട്ടില്ല. സാധാരണ മനുഷ്യര്‍ കണ്ണു ചിമ്മാറുണ്ട്. എന്നാല്‍ കംപ്യൂട്ടറില്‍ എന്തെങ്കിലും രസകരമായ കാര്യങ്ങള്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണു ചിമ്മാന്‍ പോലും മറന്നു പോകുന്നു. ഇതു നാച്ചുറല്‍ ബ്ലിങ്കിങ് റേറ്റ് കുറയ്ക്കുകയാണ്. ഒപ്പം കണ്ണിലെ ടിയര്‍ ഫ്ളുയിഡ് വരണ്ടുപോകുന്നതോടെ, ഡ്രൈനെസ് അനുഭവപ്പെടുന്നു. ഇനി കംപ്യൂട്ടറിനു മുന്നിലെ ഇരിപ്പിനെക്കുറിച്ചു നോക്കാം. ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളുടെ സ്ക്രീന്‍ പലപ്പോഴും ഐ ലെവലില്‍ നിന്നു ഉയരത്തിലായിരിക്കും. മുകളിലേക്കു നോക്കിയിരിക്കേണ്ടി വരുന്നതുകൊണ്ടു മസിലുകള്‍ കൂടുതല്‍ ആയാസപ്പെടുകയും പെട്ടെന്നു ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. ഒരിടത്തേക്കു തന്നെ തുടര്‍ച്ചയായി ഫോക്കസ് ചെയ്യേണ്ടി വരുന്നതുകൊണ്ടു കണ്ണുകളിലെ സീലിയറി മസിലുകള്‍ പെട്ടെന്ന് ക്ഷീണിക്കുന്നു. കംപ്യൂട്ടറില്‍ നിന്നുള്ള പ്രതിഫലനങ്ങളും പ്രകാശവും കണ്ണുകളെ മോശമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

കണ്ണിനെ കാക്കണം കൃഷ്ണമണിപോലെ

ഇത്തരം പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ തേടേണ്ടതാണ്. കംപ്യൂട്ടര്‍ എപ്പോഴും നേരെ മുന്നില്‍ത്തന്നെ വയ്ക്കുക. വശങ്ങളിലേക്കു വയ്ക്കുന്നത് കഴുത്തിന് പ്രശ്നമുണ്ടാക്കും. കണ്ണുകളില്‍ നിന്ന് ഇരുപതു മുതല്‍ ഇരുപത്താറ് ഇഞ്ച് അകലത്തില്‍ വേണം സ്ക്രീന്‍ സെറ്റ് ചെയ്യാന്‍. സൗകര്യപ്രദമായ ഐലെവലില്‍ കംപ്യൂട്ടര്‍ സ്ക്രീന്‍ വയ്ക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ കസേരയുടെ പൊക്കം അഡ്ജസ്റ്റ് ചെയ്താലും മതി. കീബോര്‍ഡില്‍ ടൈപ്പ് ചെയ്യുമ്പോള്‍ കൈകള്‍ രണ്ടും ഫ്ളോറിനു സമാന്തരമായി വരണം. കാല്‍പ്പാദങ്ങള്‍ ഫ്ളാറ്റ് റെസ്റ്റ് ചെയ്യണം. കാലുകള്‍ ഉയര്‍ത്തി വയ്ക്കാന്‍ പാടില്ല. ശരീരം എപ്പോഴും റെസ്റ്റിങ് പൊസിഷനിലാവണം, അതായത്, കുനിഞ്ഞോ വളഞ്ഞോ ഇരിക്കാന്‍ പാടില്ല. 

കംപ്യൂട്ടര്‍ സ്ക്രീനിന്‍റെ ബ്രൈറ്റ്നസും കോണ്‍ട്രാസ്റ്റും കണ്ണിന് സുഖമുള്ള തരത്തിലേക്ക് അഡ്ജസ്റ്റ് ചെയ്യണം. സ്ക്രീനില്‍ ഗ്ലെയര്‍ സ്ക്രീന്‍ ഫില്‍റ്ററുകള്‍ ഉപയോഗിക്കുന്നതും നന്നായിരിക്കും. ആന്‍റി ഗ്ലെയര്‍ കോട്ടിങ്ങുള്ള കണ്ണടകള്‍ ധരിക്കുന്നതാണ് മിക്കവാറും പേര്‍ കംപ്യൂട്ടറിന്‍റെ ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാന്‍ തെരഞ്ഞെടുക്കുന്ന മാര്‍ഗം. എന്നാല്‍ ഇതൊരു ശാശ്വത പരിഹാരമല്ല. കണ്ണിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ആദ്യം കറക്റ്റ് ചെയ്യണം. ഫോക്കസിങ് പ്രോബ്ലം തോന്നുമ്പോള്‍ 20-20-20 റൂള്‍ ശീലിക്കാം. അതായത്, ഇരുപതു മിനിറ്റ് നേരം കംപ്യൂട്ടര്‍ നോക്കിയിരുന്നാല്‍, ഇരുപതു സെക്കന്‍ഡ് നേരത്തേക്ക് ഇരുപത് അടി ദൂരെയുള്ള മറ്റൊരിടത്തേക്കു നോക്കാം. ഓഫിസില്‍ ജനാലയുടെ അടുത്തിരിക്കുന്നവര്‍ എന്തെങ്കിലും പച്ചപ്പിലേക്കു നോക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ നന്നായിരിക്കും. തുടര്‍ച്ചയായി ഇരിക്കുന്നവര്‍ 15 - 20 മിനിറ്റിനിടെ ഒരു ബ്രേക് എടുക്കേണ്ടതാണ്. സീറ്റില്‍ നിന്ന് എഴുന്നേറ്റു കുറച്ചു നടക്കുന്നതും നല്ലത്. ഇടയ്ക്കിടെ കണ്ണുകള്‍ മുറുക്കി അടയ്ക്കുന്നതും ആശ്വാസമാകും. 

നാല്‍പ്പതു വയസു കഴിഞ്ഞവര്‍ അല്ലെങ്കില്‍ വെള്ളെഴുത്തു കണ്ണട ഉപയോഗിക്കുന്നവര്‍ കംപ്യൂട്ടറില്‍ നോക്കാന്‍ മള്‍ട്ടി ഫോക്കല്‍ ലെന്‍സോ, പ്രത്യേകമായി ഡിസൈന്‍ ചെയ്ത കണ്ണടയോ ഉപയോഗിക്കണം. വെള്ളെഴുത്തു കണ്ണടയിലെ ലെന്‍സ് താഴെയായതുകൊണ്ട് കംപ്യൂട്ടറിലേക്കു മുഖം ഉയര്‍ത്തി നോക്കേണ്ടി വരും. കണ്ണുകള്‍ ഡ്രൈ ആകുന്നത് ഒഴിവാക്കാന്‍ ല്യൂബ്രിക്കന്‍റ് ഐ ഡ്രോപ്പുകള്‍ ഉപയോഗിക്കുക. ഇടയ്ക്കിടെ കണ്ണുകള്‍ തണുത്ത വെള്ളത്തില്‍ കഴുകുന്നതും ക്ഷീണമകറ്റും. 

കുരുന്നു കണ്ണുകള്‍

കുട്ടികളുടെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. ഷോര്‍ട്ട് സൈറ്റ് പോലുള്ള അസുഖങ്ങള്‍ ബാധിച്ച് കണ്ണട ധരിക്കേണ്ട അവസ്ഥയിലേക്കു കുട്ടികള്‍ എത്തിപ്പെടുന്നത് കംപ്യൂട്ടറിനു മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുമ്പോഴാണ്. കളിയും കൂട്ടുകാരുമായി വളരുന്ന സാധാരണ കുട്ടികളേക്കാള്‍ കംപ്യൂട്ടറിനും വിഡിയോ ഗെയ്മിനും ടെലിവിഷനും മുന്നിലിരിക്കുന്ന നഗരങ്ങളിലെ കുട്ടികള്‍ക്കാണ് കണ്ണടയുടെ ആവശ്യം കൂടുതലായി വരുന്നത്. മാത്രമല്ല അവരുടെ സാധാരണ നിലയിലുള്ള ബൗദ്ധികവും സാമൂഹികവും മാനസികവുമായ വളര്‍ച്ചയില്‍ പ്രശ്നങ്ങളുണ്ടാക്കാനും കംപ്യൂട്ടറുകള്‍ കണ്ണുകള്‍ക്കുണ്ടാക്കുന്ന അപകടം തിരിച്ചറിഞ്ഞ് അവയെ ചെറുത്തു തോല്‍പ്പിക്കാനും കഴിയണം. 



വിവരങ്ങള്‍ക്ക് കടപ്പാട് 
ഡോ. എലിസബത്ത് ജോസഫ്
പീഡിയാട്രിക് ഓഫ്താല്‍മോളജിസ്റ്റ്
ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ 

2010 ഒക്‌ടോബർ 31, ഞായറാഴ്‌ച

Fwd: കാന്‍സര്‍ തടയാം!!!


ജീവിതശൈലി മെച്ചപ്പെടുത്തി കാന്‍സര്‍ തടയാം...

പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പ്രാധാന്യമുള്ള നാടന്‍ ഭക്ഷണശീലങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ കാന്‍സറിനെ തടയാന്‍ കഴിയും.

കാന്‍സര്‍ എന്നു കേള്‍ക്കുമ്പോള്‍ മറ്റുരോഗങ്ങളുടെ കാര്യത്തിലില്ലാത്ത തരത്തില്‍ വലിയൊരു ഭയമാണ് പലര്‍ക്കുമുള്ളത്. കാന്‍സര്‍ വന്നാല്‍ അതോടെ എല്ലാം കഴിഞ്ഞു എന്നൊരു ധാരണ. കാന്‍സറിന്റെ കാര്യത്തില്‍ അങ്ങനെയൊരു വലിയ ഭയത്തിന്റെ കാര്യമില്ലെന്നതാണ് വസ്തുത. വലിയൊരളവു വരെ പ്രതിരോധിക്കാവുന്നതും പൂര്‍ണമായിത്തന്നെ ചികില്‍സിച്ചു ഭേദമാക്കാവുന്നതുമാണ് കാന്‍സര്‍. വിവിധയിനങ്ങളിലായി ഇരുന്നൂറിലധികം തരം കാന്‍സറുകളുണ്ട്. ഇവയില്‍ ചിലവ മാത്രമേ ചികില്‍സയ്ക്കു വഴങ്ങാത്തവയുള്ളൂ. പല കാന്‍സറുകളും പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്നവയാണ്. കാന്‍സര്‍ പ്രതിരോധിക്കാനാവില്ല എന്നൊരു ധാരണയാണ് അടുത്തകാലം വരെ ഉണ്ടായിരുന്നത്. എന്നാല്‍, മറ്റു മിക്കരോഗങ്ങളെയും പോലെ കാന്‍സറും ജീവിതശൈലിയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു എന്ന് അടുത്തിടെ തെളിഞ്ഞിട്ടുണ്ട്. ശരിയായ ഭക്ഷണശീലം, വ്യായാമശീലം തുടങ്ങിയവയൊക്കെ കാന്‍സര്‍ പ്രതിരോധത്തിന്റെ കാര്യത്തിലും വളരെ പ്രധാനമാണ്.

എന്താണ് കാന്‍സര്‍?

ശരീരകോശങ്ങള്‍ വിഭജിച്ച് മറ്റു കോശങ്ങളുണ്ടാവുന്നത് സ്വാഭാവികപ്രക്രിയയാണ്. എന്നാല്‍ ചിലപ്പോള്‍ ഈ കോശവിഭജനപ്രക്രിയ നിയന്ത്രണാതീതമായിത്തീരും. ചില ഭാഗങ്ങളിലെ കോശങ്ങള്‍ അതിവേഗം പെരുകി വളര്‍ന്ന് മുഴകള്‍ പോലെ ആയിത്തീരും.ശരീര കോശങ്ങള്‍ അപകടകരമായ വിധത്തില്‍ സ്വയം വിഭജിച്ച് പെരുകി വളരുന്ന രോഗാവസ്ഥയാണ് കാന്‍സര്‍ എന്നു പറയാം. എല്ലാ മുഴകളും കാന്‍സറാകണമെന്നില്ല. ചിലയിനം മുഴകള്‍ നിരുപദ്രവകാരികളാണ്. എന്നാല്‍ ചില മുഴകള്‍ അതിവേഗം വളരുകയും കാന്‍സര്‍കോശങ്ങള്‍ വേഗം പടരുകയും ശരീരപ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുകയും ചെയ്യും. ഇത്തരം മുഴകളാണ് കാന്‍സര്‍.
കേരളത്തില്‍ കാന്‍സര്‍ കൂടി വരുന്നുണ്ടോ?

കൂടുന്നുണ്ട്. എങ്കിലും അങ്ങനെ ഭയപ്പെടുത്തുന്ന വിധത്തിലൊന്നും വര്‍ധിക്കുന്നില്ല. തീര്‍ച്ചയായും കാന്‍സര്‍ രോഗികളുടെ എണ്ണംകൂടുന്നുണ്ട്. അതിനു പല കാരണങ്ങളുമുണ്ട്.

ആയുര്‍ദൈര്‍ഘ്യം:
ആയുസ്സിലുണ്ടായ വര്‍ധന കാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നതിന്റെ പ്രധാന കാരണമാണ്.
രോഗത്തെക്കുറിച്ചുള്ള അറിവ്:
കാന്‍സറിനെക്കുറിച്ചുള്ള അറിവു വര്‍ധിച്ചതോടെ കാന്‍സര്‍ പരിശോധനകള്‍ വര്‍ധിച്ചു. ഏതവസ്ഥയിലായാലും രോഗം കണ്ടെത്തുന്നവര്‍ ചികില്‍സ തേടി എത്താന്‍ തുടങ്ങുകയും ചെയ്തു.
രോഗം കൂടുന്നു:
തീര്‍ച്ചയായും കാന്‍സര്‍ കൂടുന്നുമുണ്ട്. കാന്‍സര്‍ വര്‍ധിക്കുന്നതിനുള്ള കാരണങ്ങള്‍ നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ വല്ലാതെ കൂടിയിരിക്കുകയാണ് ഇപ്പോള്‍.
ഏതൊക്കെ കാന്‍സറുകളാണ് കേരളത്തില്‍ കൂടുതലായി കാണുന്നത്?

ലോകത്തെല്ലായിടത്തും സ്ത്രീകളില്‍ ഏറ്റവുമധികം കാണുന്ന കാന്‍സറുകളിലൊന്ന് സ്തനാര്‍ബുദമാണ്. കേരളത്തിലെ സ്ഥിതിയും മറ്റൊന്നല്ല. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ കാണുന്നതു പോലെത്തന്നെ കേരളത്തിലും സ്തനാര്‍ബുദം വ്യാപകമാണ്. സ്തനാര്‍ബുദം കഴിഞ്ഞാല്‍, ഗര്‍ഭാശയഗളകാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, അണ്ഡാശയകാന്‍സര്‍ തുടങ്ങിയവയാണ് കൂടുതലായി കാണുന്നത്. പുരുഷന്മാരില്‍ ഏറ്റവുമധികമായി കാണുന്നത് ശ്വാസകോശ കാന്‍സറും തൊണ്ടയിലും വായിലുമുണ്ടാകുന്ന കാന്‍സറുകളുമാണ്. ഇതിന്റെ പ്രധാന കാരണം പുകയില ഉപയോഗം തന്നെ. പ്രോസ്‌റ്റേറ്റ് കാന്‍സറും കുറവല്ല.

കാന്‍സര്‍ തടയാന്‍ ഭക്ഷണശീലങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത് എങ്ങനെയാണ്?

പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പ്രാധാന്യമുള്ള നാടന്‍ ഭക്ഷണശീലങ്ങള്‍ സ്വീകരിക്കുക എന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനം. ഭക്ഷണം ചിട്ടപ്പെടുത്തിയാല്‍ പിന്നെ കാന്‍സര്‍ വരികയേ ഇല്ല എന്നു പറയാനാവില്ല. എന്നാല്‍ പല വിദേശരാജ്യങ്ങളിലും മൂന്നിലൊന്നോളം പേരിലും കാന്‍സറുണ്ടാവാന്‍ കാരണം തെറ്റായ ഭക്ഷണച്ചിട്ടകളാണെന്നു കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ 10-12 ശതമാനം ആളുകളിലെങ്കിലും കാന്‍സറിനു കാരണമാവുന്നത് ഭക്ഷണരീതിയിലെ അപാകങ്ങളാണ്.

* പോത്തിറച്ചി, പന്നിയിറച്ചി തുടങ്ങിയവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
* ഹോര്‍മോണ്‍ കുത്തിവെച്ചു വളര്‍ത്തുന്ന ബ്രോയിലര്‍ ചിക്കനേക്കാള്‍ നല്ലത് നാടന്‍ കോഴിയുടെ ഇറച്ചിയാണ്.
* ചിക്കന്‍ പാചകത്തിനൊരുക്കുമ്പോള്‍ തൊലി പൂര്‍ണമായും നീക്കം ചെയ്തു എന്ന് ഉറപ്പു വരുത്തുക.
* ഏതു ഭക്ഷ്യവസ്തുവായാലും എണ്ണയില്‍ പാചകം ചെയ്യുന്ന രീതി ഒഴിവാക്കുക.
* ചിപ്‌സുകള്‍,വറുത്ത പലഹാരങ്ങള്‍ തുടങ്ങിയവ കഴിവതും ഒഴിവാക്കുക.
* ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്. വാങ്ങുന്ന വറവു പലഹാരങ്ങളെല്ലാം തന്നെ ഇങ്ങനെ വീണ്ടും ചൂടാക്കുന്ന എണ്ണയില്‍ ഉണ്ടാക്കുന്നവയായിരിക്കും.
* ടിന്നിലടച്ച ഭക്ഷണങ്ങള്‍, പായ്ക്കറ്റിലാക്കി ലഭിക്കുന്ന ചിപ്‌സുകള്‍, കുട്ടികളെ ലക്ഷ്യമാക്കി വരുന്ന വറവു പലഹാരങ്ങള്‍ എന്നിവയൊക്കെ പല തരത്തില്‍ കാന്‍സര്‍ സാധ്യത കൂട്ടുന്നവയാണ്.

സ്തനാര്‍ബുദവും ഗര്‍ഭാശയഗള കാന്‍സറും എളുപ്പം കണ്ടെത്താവുന്നവയല്ലേ?


സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കാണുന്ന കാന്‍സറുകള്‍ സ്തനാര്‍ബുദവും ഗര്‍ഭാശയഗള കാന്‍സറുമാണ്.

* 35 പിന്നിട്ട എല്ലാ സ്ത്രീകളും വര്‍ഷത്തിലൊരിക്കല്‍ പാപ്‌സ്മിയര്‍ പരിശോധന നടത്തേണ്ടതാണ്. പലതരത്തിലുള്ള അണുബാധകള്‍, ഗുഹ്യരോഗസാധ്യതകള്‍, മുഴകള്‍ തുടങ്ങിയവയൊക്കെ കണ്ടെത്താന്‍ ഇത് സഹായകമാണ്.

* അടുത്ത ബന്ധുക്കള്‍ക്ക് ആര്‍ക്കെങ്കിലും സ്തനാര്‍ബുദം വന്നിട്ടുണ്ടെങ്കില്‍ അങ്ങനെയുള്ളവര്‍ ഈ രോഗത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

* സ്വയം സ്തനപരിശോധന നടത്താന്‍ എല്ലാ സ്ത്രീകളും പഠിച്ചിരിക്കേണ്ടതാണ്. സ്തനത്തില്‍ മുഴകള്‍, നിറംമാറ്റം, വിങ്ങല്‍, രക്തം കിനിയല്‍ തുടങ്ങി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വിദഗ്ധപരിശോധന നടത്തണം.

* 40 വയസ്സിനു മുകൡ പ്രായമുള്ള എല്ലാ സ്ത്രീകളും മാമോഗ്രാം പരിശോധന ചെയ്തിരിക്കണം.

* ഗര്‍ഭനിരോധനഗുളികകളുടെ അമിതോപയോഗം കാന്‍സറിനു കാരണമായേക്കാം. വിദഗ്ധ പരിശോധനയ്ക്കുശേഷം ഗൈനക്കോളജിസ്റ്റ് നിര്‍ദേശിക്കുന്നതനുസരിച്ചു മാത്രമേ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കാന്‍ പാടുള്ളൂ.

* മുലയൂട്ടുന്ന അമ്മമാര്‍ക്ക് സ്്തനാര്‍ബുദസാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

* ആദ്യത്തെ പ്രസവം 30 വയസ്സിനുമുമ്പ് ആയിരിക്കുന്നതും കാന്‍സര്‍ പ്രതിരോധത്തിന് സഹായകമാണ്.്‌സ ആദ്യപ്രസവം വൈകുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യതയുണ്ടെന്ന് ചില ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

* ഗര്‍ഭാശയഗളാര്‍ബുദത്തിന്റെ കാര്യത്തില്‍ ആരോഗ്യകരമായ ലൈംഗികജീവിതം ഏറെ പ്രധാനമാണ്.

* ഒന്നിലേറെ പങ്കാളികളുമായുള്ള ലൈംഗികത, ശുചിത്വപൂര്‍ണമല്ലാത്ത ലൈംഗികത തുടങ്ങിയവ ഗര്‍ഭാശയഗളകാന്‍സറിന് വഴിവെച്ചേക്കാം.
വ്യായാമം കാന്‍സര്‍ പ്രതിരോധത്തെ എങ്ങനെയാണ് സഹായിക്കുന്നത്?

വ്യായാമം പോലുള്ള കാര്യങ്ങള്‍ക്ക് കാന്‍സറിന്റെ കാര്യത്തില്‍ വലിയ പങ്കൊന്നുമില്ലെന്നാണ് അടുത്ത കാലം വരെ കരുതിയിരുന്നത്. എന്നാല്‍, ചിലയിനം കാന്‍സറുകളുടെ കാര്യത്തില്‍ വ്യായാമം വളരെ പ്രധാനമാണെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് സ്തനാര്‍ബുദം, വന്‍കുടലിലെ കാന്‍സര്‍, പ്രോസ്‌റ്റേറ്റ് തുടങ്ങിയവയുടെ കാര്യത്തില്‍. നിത്യവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് പതിവാക്കിയാല്‍ത്തന്നെ ഇത്തരം അസുഖങ്ങളെ ഒരളവോളം പ്രതിരോധിക്കാനാവും. പതിവായി വ്യായാമം ചെയ്യുന്നവരില്‍ ചികില്‍സ കൂടുതല്‍ നന്നായി ഫലിക്കുകയും ചെയ്യും.

കാന്‍സര്‍ തടയാന്‍ മുന്‍കരുതലുകള്‍

* പുകയില ഉപയോഗം പൂര്‍ണമായും ഒഴിവാക്കുക.

* കഴിവതും സസ്യാഹാരത്തിന് പ്രാധാന്യം നല്‍കുക. സസ്യേതരഭക്ഷണങ്ങളില്‍ മീനിനു പ്രാധാന്യം കല്പിക്കാം.
* മാട്ടിറച്ചിയും മറ്റും പരമാവധി ഒഴിവാക്കുക.

* മൃഗക്കൊഴുപ്പുകള്‍ കഴിവതും ഒഴിവാക്കുക.

* വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണം, ഫാസ്റ്റ്ഫുഡ്,ടിന്നിലടച്ച ഭക്ഷ്യ ഇനങ്ങള്‍, ചിപ്‌സ്ുകള്‍ എന്നിവ വേണ്ടെന്നുവെക്കുക.

* ഭക്ഷണം പലതവണ തണുപ്പിച്ചും ചൂടാക്കിയും കഴിക്കുന്ന രീതി ഒഴിവാക്കുക.

* കരിഞ്ഞതോ പുകഞ്ഞതോ ആയ ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുക.

* ഉപ്പ് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക.

* കീടനാശിനികള്‍ ചേര്‍ത്ത പച്ചക്കറികളും പഴങ്ങളും രണ്ടുമണിക്കൂറോളം വെള്ളത്തിലിട്ട് നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.

കീടനാശിനികള്‍ ചേരാത്തവ കിട്ടുമെങ്കില്‍ അതുമാത്രം ഉപയോഗിക്കുക.

* പൂപ്പല്‍ പിടിച്ച ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുക. കടലയിലുള്ള ചിലയിനം പൂപ്പലുകള്‍ പ്രത്യേകിച്ച് കാന്‍സറുണ്ടാക്കുന്നവയാണ്.

* കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത പലഹാരങ്ങള്‍, സാക്കറിന്‍ പോലെ അതിമധുരം ചേര്‍ത്തയിനങ്ങള്‍ എന്നിവ ഒഴിവാക്കണം.

* വീട്ടിലെ തറ,ടോയ്‌ലറ്റ്,ഫര്‍ണിച്ചര്‍ എന്നിവ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍തികഞ്ഞശ്രദ്ധയോടെമാത്രംഉപയോഗിക്കുക.കുട്ടികളെഅവയില്‍നിന്ന്അകറ്റിനിര്‍ത്തുക.

 ഡോ. വി.പി. ഗംഗാധരന്‍

മെഡിക്കല്‍ ഓങ്കോളജിസ്റ്റ്
ലേക്‌ഷോര്‍ ഹോസ്​പിറ്റല്‍, എറണാകുളം 

2010 സെപ്റ്റംബർ 14, ചൊവ്വാഴ്ച

കാവി : നിറവും സംസ്കാരവും

കേരളീയ നവോത്ഥാനത്തിന്റെ ആവേശമായ വാഗ്ഭടാനന്ദഗുരു 'കാവി' ഉപേക്ഷിച്ചത് ഇന്ന് ദ്വിവേദിമാര്‍ വാഴ്ത്തുന്ന 'കാവിപാരമ്പര്യത്തെ' പൊളിക്കാനായിരുന്നു. 1920 കാലത്ത് പാലക്കാട് നേറ്റീവ് സ്‌കൂളില്‍, വാഗ്ഭടാനന്ദഗുരുവിന്റെ നവോത്ഥാന കാഴ്ചപ്പാടുകളെ പരാജയപ്പെടുത്താനാണ് സംഘാടകര്‍ വെങ്കിടരമണശാസ്ത്രിയെ കൊണ്ടുവന്നത്. എന്നാല്‍, സംവാദത്തില്‍ പങ്കെടുക്കാനെത്തിയ, കാവിവസ്ത്രധാരിയായ വാഗ്ഭടാനന്ദനെ വെങ്കിടരമണശാസ്ത്രി നമസ്‌കരിച്ചത് പലരെയും അമ്പരപ്പിച്ചു. എന്നാലത് ഏറെ അസ്വസ്ഥമാക്കിയത് വാഗ്ഭടാനന്ദഗുരുവിനെത്തന്നെയാണ്. തന്നേക്കാള്‍ പ്രായംകൂടിയ ഒരു മഹാപണ്ഡിതന്‍ തന്നെ നമസ്‌കരിച്ചത്, താന്‍ ധരിച്ച കാവിവസ്ത്രം കാരണമാണെന്ന തിരിച്ചറിവാണ് ഗുരുവിനെ അസ്വസ്ഥമാക്കിയത്. പിന്നീടദ്ദേഹം കാവിവസ്ത്രം ഉപേക്ഷിച്ചു. ഒരു പ്രത്യേക നിറത്തിന്റെ പേരില്‍മാത്രം തനിക്കു ലഭിച്ച ആദരവ് ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഗുരു അന്ന് അങ്ങനെ ചെയ്തത്. ഇന്ന് സംഘ്പരിവാര്‍ ശക്തികള്‍ ആ കാവിയെയും പല പേരില്‍ ഭീകരതക്കുള്ള ഒരായുധമാക്കാനാണ് ശ്രമിക്കുന്നത്.