എന്താണ് യുവാവ്/യുവത്വം?
അപക്വമായ പല പ്രവര്‍ത്തനങ്ങളും ചെയ്യുന്നവരുണ്ട് . അവരെ സമൂഹം വിളിക്കും എന്ത് മണ്ടത്തരം ആണ് കാണിക്കുന്നതെന്ന്.
താഴെ കാണുന്ന വാര്‍ത്ത ശ്രദ്ധിക്കുക
ഇതും യുവാവ്
രാഷ്ട്രീയ ചേരിതിരിവിന് വിട; തീരദേശത്തെങ്ങും ഫുട്ബാള്‍ സൗഹൃദ കൂട്ടായ്മ
Saturday, June 5, 2010
പുറത്തൂര്‍: ലോകകപ്പ് ഫുട്ബാള്‍ പോരാട്ടത്തിന് ആഫ്രിക്കന്‍ മണ്ണില്‍ വിസില്‍ മുഴങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ തീരദേശത്ത് ഫുട്ബാള്‍ പ്രേമികള്‍ ആവേശത്തിമിര്‍പ്പില്‍. മിക്കയിടങ്ങളിലും കൂറ്റന്‍ ഫ്‌ളക്‌സ്‌ബോര്‍ഡുകളും കട്ടൗട്ടുകളും സ്ഥാപിച്ച് ഇഷ്ട ടീമിന്റെ ജേഴ്‌സി ധരിച്ചും വാഹനങ്ങളില്‍ പതാക സ്ഥാപിച്ചുമാണ് പലരും പുറത്തിറങ്ങുന്നത്.
ബൈക്കുകളിലും സൈക്കിളുകളിലും ഇഷ്ട രാജ്യങ്ങളുടെ പതാക അനുസരിച്ചുള്ള റിബണ്‍ കെട്ടിയും സ്റ്റിക്കറുകള്‍ ഒട്ടിച്ചുമാണ് ആരാധകരുടെ യാത്ര.
രാഷ്ട്രീയ ചേരിതിരിവിന് വിട നല്‍കിഫുട്ബാള്‍ നല്‍കുന്ന അപൂര്‍വ സൗഹൃദ കൂട്ടായ്മ ആസ്വദിക്കുകയാണ് തീരദേശത്തെ കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിക്കീഴില്‍ അണിനിരന്നിരുന്നവര്‍ അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളുടെ പതാകയുയര്‍ത്താന്‍ ഒരുമിക്കുകയാണിവിടെ. തീരദേശത്ത് പുറത്തൂര്‍, കാവിലക്കാട്, ചമ്രവട്ടം, മംഗലം, ആശുപത്രിപ്പടി, കുറുമ്പടി, ചേന്നര, ആലത്തിയൂര്‍, കൂട്ടായി, പടിഞ്ഞാറക്കര, വാടിക്കല്‍, അരിക്കാഞ്ചിറ, പറവണ്ണ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇഷ്ട ടീമിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകളും കട്ടൗട്ടുകളും തലയുയര്‍ത്തിനില്‍ക്കുകയാണ്.