scrolling text

ബ്ലോഗിലേക്ക് സ്വാഗതം... എന്നും ഒാര്‍മ്മകള്‍ നിലനില്‍ക്കാന്‍.....അറിയേണ്ടവര്‍ അറിയാന്‍!
മുജാഹിദ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മുജാഹിദ് എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ജൂൺ 16, ബുധനാഴ്‌ച

മടവൂര്‍: പള്ളിയും പാളവും

ജമാഅത്തെ ഇസ്ലാമി ഇസ്ലാമിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നു: ഹുസൈന്‍ മടവൂര്

ജമാഅത്തെ ഇസ്ലാമി തങ്ങളുടെ വികലമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് ഇസ്ലാമിന്റെ മുഖം നല്‍കാന്‍ ശ്രമിച്ചത് മുസ്ലിം സമുദായത്തെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിക്കാന്‍ ഇടവരുത്തിയതായി ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സമ്പൂര്‍ണ കൌണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 60 വര്‍ഷമായി ഇസ്ലാമിന്റെ പേര് ദുരുപയോഗം ചെയ്ത് ജമാഅത്തെ ഇസ്ലാമി അവസരവാദ രാഷ്ട്രീയം കളിക്കുകയായിരുന്നു. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തില്‍ മൂല്യബോധമുള്ള നേതൃത്വങ്ങള്‍ നിറഞ്ഞുനിന്ന കാലത്ത് ഇസ്ലാമിന്റെ സമ്പൂര്‍ണതയും സമഗ്രതയും പറഞ്ഞ് രാഷ്ട്രീയ പങ്കാളിത്തത്തെ എതിര്‍ത്ത ജമാഅത്ത് രാഷ്ട്രീയ രംഗം ഏറെ ജീര്‍ണമായ ഘട്ടത്തില്‍ അതിന്റെ ഭാഗഭാക്കാകാന്‍ കുറുക്കുവഴി തേടുന്നത് വിരോധാഭാസമാണ്.മതരാഷ്ട്രീയവാദത്തിലൂന്നി ജമാഅത്തെ ഇസ്ലാമി പറയുന്ന രാഷ്ട്രീയ നിലപാടുകള്‍ മുസ്ലിംകള്‍ക്കോ ഇസ്ലാമിനോ ബാധകമല്ല. മതത്തിന്റെ പൊയ്മുഖമണിഞ്ഞ രാഷ്ട്രീയ പ്രമേയമാണ് ജമാഅത്തെ ഇസ്ലാമിയെന്നത് വൈകിയാണെങ്കിലും രാഷ്ട്രീയ നേതൃത്വങ്ങള്‍ തിരിച്ചറിയുന്നത് ആശാവഹമാണ്. ഇന്ത്യ പോലുള്ള ബഹുമത സമൂഹത്തില്‍ മതവാദ രാഷ്ട്രീയത്തിലൂന്നിയ രാഷ്ട്രീയ നിലപാടുകള്‍ സമുദായങ്ങള്‍ക്കിടയില്‍ കൂടുതല്‍ അകല്‍ച്ചയും വിദ്വേഷവും വളര്‍ത്തുമെന്നതിനാല്‍ അത്തരം നിലപാടുകള്‍ തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാവണം- അദ്ദേഹം പറഞ്ഞു.


ചെനക്കലങ്ങാടിയില്‍ എ പി വിഭാഗത്തിന്റെ അക്രമം നിരവധി പേര്‍ക്ക്‌
ചെനക്കലങ്ങാടി മുജാഹിദ്‌ പള്ളിയില്‍ എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അഴിഞ്ഞാടി. പന്ത്രണ്ടോളം മുജാഹിദ്‌ പ്രവര്‍ത്തകര്‍ക്ക്‌ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്ന്‌ പേരെ കോട്ടക്കടവ്‌ ടി എം എച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെനക്കലങ്ങാടി ശാഖാ കെ എന്‍ എം സെക്രട്ടറി കെ മുസ്‌തഫ(39), സി കെ ജാഫര്‍(28), ടി കെ സുലൈമാന്‍(43) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.ജൂണ്‍ 2ന്‌ കാലത്ത്‌ ഏഴ്‌ മണിക്കായിരുന്നു സംഭവം. കോടതി വിധിയനുസരിച്ച്‌ പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണം നടത്തിവരുന്ന കെ എന്‍ എം പ്രവര്‍ത്തകര്‍ക്കെതിരെ എ പി അബ്‌ദുല്‍ഖാദര്‍ മൗലവിയുടെ വിഭാഗത്തില്‍ പെട്ട പ്രവര്‍ത്തകര്‍ ഏതാനും കാലമായി പ്രകോപനമുണ്ടാക്കി വരികയാണ്‌. പലപ്പോഴായി പൊലീസ്‌ ഇടപെട്ടിട്ടും പൊലീസിന്റെയും കോടതിയുടെയും നിര്‍ദേശങ്ങള്‍ വകവെക്കാതെയുള്ള എ പി വിഭാഗത്തിന്റെ അക്രമപ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനിടെയാണ്‌ വീണ്ടും എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി പള്ളിയില്‍ അക്രമമഴിച്ചുവിട്ടത്‌. ചൊവ്വാഴ്‌ച ഇവര്‍ മദ്‌റസയുടെ പൂട്ട്‌ തകര്‍ത്ത്‌ അതിക്രമിച്ചു കയറി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.ഇത് മടവൂരികളുടെ പത്രത്തിലും വെബ്സൈറ്റിലും വന്ന വാര്‍ത്തയാണ്. ഇങ്ങനെ എല്ലാ ദിവസവും തൌഹീദിന്റെ പേരില്‍ അടിയും പിടിയും കോടതിയും തെരിപൂരങ്ങളും നിത്യേന നാം കേള്‍ക്കുന്നതാണ്. ഇത് ഇസ്ലാമിന്റെ പേരിലാണോ? ഇത് ഇസ്ലാമിന്റെ പേരില്‍ ഗുണ്ടായിസം കളിക്കലാണോ? ഇതും കൂടി മടവൂര്‍ വ്യക്തമാക്കിയാല്‍ കൊള്ളാം !

2010 ജൂൺ 8, ചൊവ്വാഴ്ച

വ്യാജാരോപണങ്ങളല്ല , മറുവഴികളാണ് വേണ്ടത്

പി. മുജീബുറഹ്‌മാന്‍ | മെയ്‌ 2010

കിനാലൂര്‍ മോഡല്‍ പറയുന്നതെന്ത്?
വികസനം വരുന്നത് ജനങ്ങള്‍ക്കും നാടിനുമെന്നാണ് സ്ഥിരംപല്ലവി. പക്ഷേ, വികസനത്തിന്റെ ഗുണം ലഭിക്കുന്നവര്‍ ചുരുക്കം ചിലരാണെന്നത് അനുഭവം. കെടുതികള്‍ മുഴുവന്‍ നാട്ടുകാര്‍ക്കും. വികസനഭ്രാന്ത് ജനവിരുദ്ധമാകുന്നതിന്റെയും പതിവുകാഴ്ചയുടെ തനിയാവര്‍ത്തനമാണ് കിനാലൂരില്‍ നടന്നത്.

മൂവായിരം ഏക്കര്‍ വരുന്ന കിനാലൂര്‍ എസ്റ്റേറ്റില്‍ കെ.എസ്.ഐ.ഡി.സി ഏറ്റെടുത്തത് 312 ഏക്കര്‍ ‍. 70 ഏക്കര്‍ വി.കെ.സി ചെരിപ്പു കമ്പനിക്കും 50 ഏക്കര്‍ കിന്‍ഫ്രയുടെ ഭക്ഷ്യസംസ്കരണ യൂനിറ്റിനും 30 ഏക്കര്‍ പി.ടി ഉഷാ സ്കൂളിനും നല്‍കിയത് കഴിച്ചാല്‍ 150 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാറിന്റെ കൈയില്‍ . ഈ 150 ഏക്കര്‍ സ്ഥലത്തേക്കുതന്നെയാണോ, 160 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് റോഡ് വെട്ടുന്നത്? ബാക്കി 2700 ഏക്കര്‍ ഭൂമി കര്‍ഷകരെ കൂടാതെ കൈവശം വെച്ചിരിക്കുന്നത് ആരെല്ലാമാണ്? വ്യവസായമന്ത്രിക്ക് അവരോടുള്ള ഗൂഢതാല്‍പര്യങ്ങളെന്താണ്? മന്ത്രിയുടെ അമിതാവേശം സാധാരണക്കാരന്റെ സംശയങ്ങളെ കൂടുതല്‍ ബലപ്പെടുത്തുകയേ ചെയ്തിട്ടുള്ളൂ. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം കൂടുതല്‍ സത്യങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് പ്രത്യാശിക്കാം.

സോളിഡാരിറ്റി ഒരിക്കലും വികസനത്തിനെതിരല്ല. എന്നാല്‍, വികസനം എന്ത്, എങ്ങനെ, ആര്‍ക്കുവേണ്ടി എന്നത് വളരെ പ്രധാനമാണ്. കിനാലൂര്‍ സംഭവത്തിന്റെ മര്‍മവും ഇതുതന്നെ. ജനവിരുദ്ധവും പരിസ്ഥിതിവിരുദ്ധവുമായ മുതലാളിത്ത വികസനഭ്രാന്തിനെതിരെയാണ് സോളിഡാരിറ്റിയുടെ പ്രതിഷേധവും സമരവും. സന്തുലിതവും ജനോപകാരപ്രദവും പരിസ്ഥിതി സൌഹൃദപരവുമായ വികസനരീതികള്‍ ആവിഷ്കരിക്കപ്പെടണമെന്നാണ് സംഘടന ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും. ദൌര്‍ഭാഗ്യവശാല്‍ അവസരവാദികളും അഴിമതിക്കാരുമായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വികസനപ്രക്രിയകളെ ജനവിരുദ്ധമാക്കാന്‍ മത്സരിക്കുകയാണ്. കിനാലൂര്‍ പദ്ധതിയും ഇതില്‍ നിന്ന് മുക്തമല്ല. മന്ത്രി എളമരം കരീമിന്റെയും കോഴിക്കോട് ജില്ലാ കലക്ടര്‍ പി.ബി. സലീമിന്റെയും വാക്കുകള്‍ ഇഴപിരിച്ച് പരിശോധിച്ചാല്‍ അവ ബോധ്യപ്പെടും.

മന്ത്രി പ്രസ്താവിച്ചപോലെ, നാലുവരിപ്പാതയുടെ ആവശ്യം ഉയരുന്നത് മലേഷ്യന്‍ കമ്പനിയില്‍ നിന്നാണ്. കോഴിക്കോട്^കിനാലൂര്‍ നാലുവരിപ്പാതയെന്ന പ്രഥമ ആവശ്യം പിന്നീടത് മാളിക്കടവ്^കിനാലൂര്‍പാത എന്നായി. സി.ഐ.ഡി.ബി^കെ.എസ്.ഐ.ഡി.ബി ധാരണാപത്രം, സംയുക്ത പത്രപ്രസ്താവന എന്നിവയില്‍ നിന്ന് വ്യക്തമായത് 100 മീറ്റര്‍ വീതിയില്‍ അക്വയര്‍ ചെയ്യുന്ന, പാത കടന്നുപോകുന്ന 70 ശതമാനം വയലുകളും നികത്തപ്പെടുന്ന പദ്ധതിയാണ് ഇതെന്നാണ്. അക്വിസിഷന്‍ 100 മീറ്റര്‍ എന്ന് വ്യക്തമാക്കിയെങ്കിലും പാതയുടെ വീതി സന്ദര്‍ഭാനുസരണം 60 മീറ്ററെന്നും 30 മീറ്ററെന്നും മാറ്റിമാറ്റി യോഗങ്ങളില്‍ വിശദീകരിച്ചു. കലക്ടര്‍ ആദ്യഘട്ടത്തില്‍ വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ വില്‍ബര്‍സ്മിത്ത് പ്രതിനിധി ഡെഡിക്കേറ്റഡ് റോഡിന്റെ ഈ സ്വഭാവം ആവര്‍ത്തിച്ചതോടെ 100 മീറ്റര്‍ അക്വിസിഷന്‍ സംഭവിക്കുമെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. രണ്ട് ബദല്‍റോഡുകളുടെ സാധ്യത നിലനില്‍ക്കെ നിഗൂഢമായ ഈ ആവശ്യമാണ് ജനകീയ പ്രക്ഷോഭത്തിന് കാരണമാകുന്നത.്

മലേഷ്യന്‍ കമ്പനി പദ്ധതി അവസാനിപ്പിച്ചെങ്കിലും പാതയുടെ ബാധ കിനാലൂരിലും പരിസര പ്രദേശങ്ങളിലും നിലനിന്നു; പാതയുടെ സ്വഭാവത്തെക്കുറിച്ച അവ്യക്തതകളും. വില്‍ബര്‍ സ്മിത്ത് പഠനം പൂര്‍ത്തിയാക്കുകയും മന്ത്രിയുടെ ഒത്താശയോടെ കലക്ടര്‍ അക്വിസിഷന്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. സ്വാഭാവികമായും പ്രതിഷേധങ്ങളും ശക്തമായി. റോഡിന്റെ രൂപരേഖയായിട്ടില്ലെന്നും സാധ്യതാ പഠനമാണ് സര്‍വേയെന്നും മന്ത്രി വിശദീകരിച്ചപ്പോള്‍ എല്ലാ രൂപരേഖയും പൂര്‍ത്തിയായെന്ന് കലക്ടര്‍ പ്രസ്താവിച്ചു. ഇതുകൊണ്ടുതന്നെയാണ് മന്ത്രിയുടെ വിശദീകരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുന്നത്. നാട്ടുകാരും മാധ്യമങ്ങളും സാക്ഷികളായ സംഭവങ്ങള്‍ പോലും നിഷേധിച്ച്, കൈതച്ചാലില്‍ അബ്ദുറഹ്മാനെ വെച്ച് തട്ടിപ്പ് നടത്തുന്ന മന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നതല്ലേ ഏറ്റവും വലിയ മണ്ടത്തരം?

സോളിഡാരിറ്റിയാണ് ഇതിനു പിന്നിലെന്നാണ് മന്ത്രി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ജനജാഗ്രതാസമിതിയിലും ജനകീയ ഐക്യവേദിയിലും മുസ്ലിംലീഗ്, കോണ്‍ഗ്രസ്, ബി.ജെ.പി, സമാജ്വാദി ജനപരിഷത്ത് തുടങ്ങിയ സംഘടനകളെപ്പോലെ സോളിഡാരിറ്റിയും അംഗമാണ്. നാലുവരിപ്പാതക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്തും എ.ഐ.വൈ.എഫും രംഗത്തുണ്ട്. എളമരം കരീമിനൊഴിച്ച് ആര്‍ക്കും കിനാലൂരിലെ വികസന അജണ്ട അംഗീകരിക്കാനാവുന്നില്ല.

കിനാലൂരിലെന്നല്ല, കേരളത്തിലെ നൂറോളം ജനകീയസമരങ്ങളില്‍ സോളിഡാരിറ്റി സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്. കുടിവെള്ളം, ശുദ്ധവായു, ഭൂമി തുടങ്ങിയ മൌലികാവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളാണ് ഇവിടങ്ങളില്‍ നടക്കുന്നത്. വികസനത്തെക്കുറിച്ച് പെരുവായില്‍ സംസാരിക്കുന്ന മന്ത്രി ഈ പാവം ജനങ്ങളുടെ ജീവിക്കാനുള്ള പോരാട്ടമാണ് വികസനവിരോധമായി അധിക്ഷേപിക്കുന്നത്. ജനാധിപത്യത്തിനു നിരക്കാത്തതോ പൊതുമുതല്‍ നശിപ്പിക്കുന്നതോ ആയ സമരരീതികള്‍ കാഴ്ചവെക്കാത്ത കേരളത്തിലെ യുവജന പ്രസ്ഥാനമാണ് സോളിഡാരിറ്റി. അത്തരമൊരു പ്രസ്ഥാനത്തെ മതതീവ്രവാദികളെന്ന് ആരോപിക്കുന്നവര്‍ ഹീനമായ തങ്ങളുടെ താല്‍പര്യസംരക്ഷണത്തിന് കേരളത്തില്‍ വമ്പിച്ച സാമൂഹികപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ആയുധമാണ് പ്രയോഗിക്കുന്നതെന്ന് ഓര്‍ക്കണം. അതല്ല, മാവോയിസം, തീവ്രവാദം എന്നൊക്കെയുള്ള ആരോപണങ്ങള്‍ കാര്യഗൌരവത്തിലാണെങ്കില്‍ അത് തെളിയിക്കാനുള്ള ബാധ്യത ഭരിക്കുന്ന പാര്‍ട്ടിക്കുണ്ട്.

കേരളത്തില്‍ ഒരു ജനകീയസമരവും വിജയിച്ചത് ചാണകാഭിഷേകം കൊണ്ടല്ല. ഗ്രനേഡും ലാത്തിച്ചാര്‍ജും നേരിടേണ്ടിവന്ന കിനാലൂരിലെ വീട്ടമ്മമാരുടെ സ്വാഭാവികപ്രതികരണം മാത്രമായിരുന്നു ചാണകപ്രയോഗം. അതിനെ ആക്ഷേപിക്കുന്ന മന്ത്രി കേരളത്തില്‍ എ.ഡി.ബി ഉദ്യോഗസ്ഥരെ തന്റെ സഹപ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചു സ്വീകരിച്ചത് മറന്നുപോയോ? ക്ലാസ് റൂമില്‍ വിദ്യാര്‍ഥികളുടെ മുന്നില്‍വെച്ച് അധ്യാപകനെ വെട്ടിക്കൊല്ലുക, രാഷ്ട്രീയ പകപോക്കലിന് ഇഴജന്തുക്കളെ ചുട്ടുകൊല്ലുക, പൊലീസുദ്യോഗസ്ഥരെ സ്റ്റേഷനില്‍ കയറി മര്‍ദിക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങി മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ കേരളത്തിനു പരിചയപ്പെടുത്തിയ സമരരീതികള്‍ എന്തായാലും സോളിഡാരിറ്റിക്കു പരിചയമില്ലാത്തതും അതിന്റെ നയനിലപാടുകള്‍ക്ക് നിരക്കാത്തതുമാണ്.

സ്ത്രീകളും കുട്ടികളും അണിനിരക്കുന്ന ജനകീയസമരത്തെ അവരെ കവചമാക്കി അക്രമസമരം നടത്തുന്ന തീവ്രവാദരീതിയായി മന്ത്രി ചിത്രീകരിച്ചിരിക്കുന്നു. സ്ത്രീകളെന്തിന് അവിടെപ്പോയി എന്നാണ് വനിതാകമീഷന്‍ ചോദിച്ചത്. ജനകീയ സമരങ്ങളില്‍ സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്നത് ഇതാദ്യമാണോ? സ്വന്തം കിടപ്പാടം നഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജനാധിപത്യരീതിയില്‍ പ്രതികരിക്കാന്‍ സ്വാതന്ത്യ്രം സി.പി.എം ഭരിക്കുന്ന കേരളത്തിലില്ലേ? സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നത് എങ്ങനെ തീവ്രവാദമാകും? ചെങ്ങറയില്‍ ഭൂമി കൈയേറി സമരം നടത്തിയവരെ ട്രേഡ് യൂനിയനെ ഉപയോഗിച്ച് ഉപരോധിച്ചവര്‍ തന്നെയല്ലേ വയനാട്ടില്‍ സ്ത്രീകളെയും കുട്ടികളെയും സമരമുഖത്തിറക്കി ഭൂമി കൈയേറി കുടില്‍ കെട്ടിയത്?

സമരക്കാരെക്കാള്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റെന്ന മന്ത്രിയുടെയും പരിവാരങ്ങളുടെയും പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണ്. സംഭവം നടന്ന ഉടനെ ബാലുശേãരി ഹോസ്പിറ്റലില്‍ സ്ത്രീകളും 10 വയസ്സിനു താഴെയുള്ള നിരവധി കുട്ടികളും ഉള്‍പ്പെടെ ധാരാളംപേര്‍ പരിക്കുപറ്റി ചികിത്സക്കെത്തിയിരുന്നു. വീടുകളില്‍ കയറിയും പ്രദേശത്ത് ക്യാമ്പ് ചെയ്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊലീസിനെ ഭയന്ന് പലരും ചികത്സതേടാത്ത സാഹചര്യമുണ്ടായി. കണ്ടാലറിയുന്ന 150 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുക കൂടിചെയ്തപ്പോള്‍ അറസ്റ്റ് ഭയന്ന് ചികിത്സ തേടിയവരുള്‍പ്പെടെ ആശുപത്രിയും വീടും വിട്ടുനില്‍ക്കുകയാണ് ചെയ്തത്. ഈ കടുത്ത മനുഷ്യാവകാശ ലംഘനം മറച്ചുവെക്കാനാണ് പരിക്കുപറ്റിയവര്‍ കൂടുതലും പൊലീസുകാരെന്ന് പ്രചരിപ്പിക്കുന്നത്.

ഏതാനും പാര്‍ട്ടി പ്രവര്‍ത്തകരെ ഉയര്‍ത്തിക്കാട്ടി തദ്ദേശീയര്‍ പദ്ധതിക്കനുകൂലമാണെന്നും പുറത്തുനിന്നുള്ളവരാണ് സമരത്തിനു മുന്നിലുള്ളതെന്നും മന്ത്രി പറയുന്നതും ശുദ്ധകളവാണ്. കിനാലൂരിലെ സമരാനുകൂലികളുടെ കണക്കെടുക്കാന്‍ ഞങ്ങള്‍ മന്ത്രിയെ വെല്ലുവിളിക്കുന്നു. പുറത്തുനിന്ന് ആളുകള്‍ വന്നാല്‍ സമരത്തിന്റെ നൈതികതയെ അതെങ്ങനെയാണ് ബാധിക്കുക? ജനകീയസമരങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് എ.കെ.ജിയും കൃഷ്ണപിള്ളയുമെല്ലാം കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുത്തത്. അതേ പാര്‍ട്ടി തന്നെയാണ് ഇപ്പോള്‍ കിനാലൂരിലെ ജനകീയസമരത്തില്‍ പങ്കെടുത്ത രാഷ്ട്രീയ സംഘടനകളെ പുറത്തുനിന്നു വന്നവര്‍ എന്നാക്ഷേപിക്കുന്നത്.

തെറ്റുതിരുത്തി മുന്നോട്ടു പോകുന്നതിനുപകരം ധാര്‍ഷ്ട്യം നിലനിറുത്തി അധികാരത്തിന്റെ മുഷ്ക് പ്രയോഗിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ ശക്തമായ ജനകീയ ചെറുത്തുനില്‍പ് ഇനിയും നേരിടേണ്ടിവരും. തുറന്ന ചര്‍ച്ചകളുടെയും ജനാധിപത്യ സംവാദങ്ങളുടെയും രീതിയാണ് അവലംബിക്കുന്നതെങ്കില്‍ കിനാലൂരില്‍ ഇനിയും മറുവഴികളും സാധ്യതകളുമെല്ലാമുണ്ട്. അതല്ലേ ആരോഗ്യകരമെന്ന് ചിന്തിക്കേണ്ടത് ഒന്നാമതായി വ്യവസായമന്ത്രി തന്നെയാണ്.

(ലേഖകന്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റാണ്)


2010 ജൂൺ 4, വെള്ളിയാഴ്‌ച


ജമാഅത്തിനെ കല്ലെറിയും മുമ്പ്Saturday, May 29, 2010 'ദൈവ രാജ്യത്തിനു വേണ്ടിയാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുന്നത്. അരുത്.. അത് അനുവദിക്കരുത്' എന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെ്രകട്ടറി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നു. മുസ്‌ലിം ലീഗ് മതേതരത്വത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ മതരാഷ്ട്രത്തിനു വേണ്ടിയാണ് ജമാഅത്ത് ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍ കുറ്റപ്പെടുത്തിയിരിക്കുന്നു. ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും ഒരേ നാണയത്തിന്റെ രണ്ട് പുറങ്ങളാണെന്നാണ് വയലാര്‍രവിയുടെ ആരോപണം. തെരഞ്ഞെടുപ്പുകളില്‍ ഇടപെടുവാന്‍ മുസ്‌ലിം ലീഗ് അല്ലാതെ മറ്റു മുസ്‌ലിം സംഘടനകളെ അനുവദിക്കില്ലെന്ന് ജമാഅത്തിനെ ഉദ്ദേശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കിയിരിക്കുന്നു. ഇവര്‍ പറയുന്നത് കേട്ടാല്‍ തോന്നും ഇവരൊക്കെ വിശുദ്ധരും ജമാഅത്ത് നികൃഷ്ടരും ആണെന്ന്. യഥാര്‍ഥത്തില്‍ ആടിനെ പേപ്പട്ടിയാണെന്നു പറഞ്ഞ് കല്ലെറിഞ്ഞു കൊല്ലാന്‍ ശ്രമിക്കുകയാണ് ഇവര്‍.
ദൈവ കല്‍പനകളെ വളച്ചൊടിക്കുകയും പുതിയത് പലതും കൂട്ടിച്ചേര്‍ക്കുകയും ചെയ്ത യഹൂദമത നേതാക്കളോട് അതേമതത്തില്‍ ജനിച്ച യേശു ക്രിസ്തു അരുത് എന്ന് പറഞ്ഞു. യഹൂദര്‍ യേശുവിനെ കുരിശില്‍ തറച്ചുകൊന്നു. യേശു ശ്രമിച്ചത് ഭൂമിയില്‍ ദൈവരാജ്യം സൃഷ്ടിക്കാനാണ്. യേശു പഠിപ്പിച്ച പ്രാര്‍ഥനയും അങ്ങനെതന്നെയാണ്. 'സ്വര്‍ഗസ്ഥനായ പിതാവേ, അങ്ങയുടെ രാജ്യം വരേണമെ....' മഹാത്മാഗാന്ധി വധിക്കപ്പെട്ടതും രാമരാജ്യ സൃഷ്ടിക്കായി വാദിച്ചതിന്റെ പേരിലാണ്.
വിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബിയും പറഞ്ഞതിനെ വളച്ചൊടിക്കുകയും പുതിയ ചില രീതികള്‍ കടന്നുകൂടുകയും ചെയ്യുന്നതായി മനസ്സിലാക്കാന്‍ തുടങ്ങിയപ്പോഴാണ് ഇന്ത്യക്കാരനായ മൗലാനാ മൗദൂദി 1941 ആഗസ്റ്റ് 26ന് ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനക്കു രൂപം നല്‍കിയത്. ജമാഅത്ത് എന്നതിന്റെ അര്‍ഥം കൂട്ടായ്മ എന്നാണ്. അവിഭക്ത ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ വിഭജിത ഭാഗങ്ങളിലെല്ലാം ഈ സംഘടനയുടെ പേരില്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവെന്നല്ലാതെ ഇന്ത്യയിലെ ജമാഅത്തിന് ഇന്ത്യക്കു പുറത്തും കശ്മീരിലെ സംഘടനകളുമായും ഒരു ബന്ധവുമില്ല. ഖുര്‍ആനും നബിയും പറഞ്ഞതില്‍ കടുകിട വ്യത്യാസം കൂടാതെ നല്ല മനുഷ്യരായി ജീവിച്ച് മരണത്തോടെ പരലോകത്ത് ജീവിതം തുടരുക. ഇതാണ് ഇസ്‌ലാമിക ജീവിതത്തിന്റെ ലക്ഷ്യം. ഇസ്‌ലാം നാമധാരികളായ പലരും വിധ്വംസക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി നമുക്കറിയാം. എന്നാല്‍, ഇന്ത്യയിലെ ഒരു ജമാഅത്തുകാരന്റെ പേരില്‍ ഇന്നേവരേ ഒരു ആരോപണം പോലും ഉയര്‍ന്നുവന്നിട്ടില്ല.
ഇസ്‌ലാം ഒരു മിഷനറി പ്രവര്‍ത്തനമാണ്. ഓരോ മുസല്‍മാനും ഓരോ മിഷനറിയാണ്. പ്രസംഗത്തിലോ ഉപദേശത്തിലോ അല്ല. മറിച്ച്, ജീവിത വിശുദ്ധികൊണ്ടാണ്. ഇസ്‌ലാമിന്റെ ഈ വിശുദ്ധി നഷ്ടപ്പെടാതിരിക്കാനാണ് ജമാഅത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജമാഅത്തിനെതിരെ ആരോപണം ഉന്നയിച്ചവര്‍ ആരൊക്കെയെന്ന് നമുക്കറിയാം. പിണറായി വിജയന്‍ വിമര്‍ശിച്ച അന്നുതന്നെയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ നീലകണ്ഠനെ വേദിയില്‍ കയറി മര്‍ദിച്ചത്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ കേരളത്തിലും ഇന്ത്യയിലും ലോകംമുഴുവനും ഇന്നോളം ചെയ്തുകൂട്ടിയ കൊലയും അക്രമവും ആര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ?
മുസ്‌ലിം ലീഗ് നേതാക്കളുടെ ആക്രോശം കേള്‍ക്കുമ്പോള്‍ തമാശതോന്നുന്നു. ഇന്ത്യ വിഭജിച്ച് പാകിസ്താന്‍ ഉണ്ടാക്കാന്‍ വേണ്ടി രൂപവത്കരിച്ചതാണ് മുസ്‌ലിം ലീഗ്. പക്ഷേ, ഇന്ത്യ ഒരിക്കലും വിഭജിക്കപ്പെടരുത് എന്ന് ശക്തമായി ആഗ്രഹിച്ചയാളാണ് ജമാഅത്തിന്റെ സ്ഥാപകന്‍ മൗദൂദി.വയലാര്‍ രവി ഉപമിച്ചത് ആര്‍.എസ്.എസിനോടാണ്. ഹേ, രവീ.... ആര്‍.എസ്.എസുകാര്‍ ഉള്‍പ്പെട്ട കൊലക്കേസുകള്‍ കഴിഞ്ഞ ആഴ്ചപോലും കേരളത്തിലുണ്ടായി. എന്നാല്‍, ഒരു ജമാഅത്തുകാരന്‍ ഉള്‍പ്പെട്ട ഒരു കേസെങ്കിലും ഇന്നോളം ഉണ്ടായിട്ടുണ്ടോ? ജമാഅത്തിനെ ഒരു വര്‍ഗീയ സംഘടനയായി ചിത്രീകരിക്കുവാനാണ് നീക്കമെങ്കില്‍ എന്താണ് വര്‍ഗീയത എന്ന് രവി വിശദമാക്കണം. വിശ്വാസത്തിനനുസരിച്ച് ജീവിക്കുന്നതിന് വര്‍ഗീയത എന്ന് വിളിക്കുന്നത് വലിയ തെറ്റാണ്. ജമാഅത്തെ ഇസ്‌ലാമി ആരെയെങ്കിലും ഇസ്‌ലാമില്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ടുണ്ടോ?
തെരഞ്ഞെടുപ്പുകളില്‍ ഇടപെടരുതെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ താക്കീത്. കുഞ്ഞാലിക്കുട്ടി ഒന്നു മനസ്സിലാക്കണം, ജമാഅത്ത് രൂപവത്കരിച്ചതുതന്നെ ഒരു പാര്‍ട്ടിയായിട്ടാണ്. ലോകത്ത് ദൈവത്തിന്റെ സന്ദേശം ഉയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇതാണ് ജമാഅത്തിന്റെ വാദം. ഇത് തെറ്റായ കാര്യമാണോ? പാര്‍ട്ടി രൂപവത്കരിച്ചത് ഭരണത്തില്‍ വരാന്‍ തന്നെയാണ്. ഗാന്ധിജി ഉള്‍പ്പെടെയുള്ള മനുഷ്യസ്‌നേഹികള്‍ പറഞ്ഞിട്ടുള്ളത് മതമില്ലാത്ത രാഷ്ട്രീയം നിര്‍ജീവമെന്നാണ്. ഇന്നത്തെ രാഷ്ട്രീയത്തിന്റെ മൂല്യശോഷണത്തിന്റെ കാരണം രാഷ്ട്രീയത്തില്‍നിന്നും മതാംശം (ധാര്‍മികത) ചോര്‍ന്നതു തന്നെയാണ്. നിരീശ്വരവാദികളായ പാര്‍ട്ടിക്കാര്‍ പറയുന്നത് ഏറ്റുപറയരുത്. ജമാഅത്ത് രൂപവത്കരിച്ച നാള്‍ മുതല്‍ എല്ലാ സമ്മേളനങ്ങളിലും മറ്റുമത പ്രതിനിധികളെ പങ്കെടുപ്പിക്കാനും സല്‍ക്കരിക്കാനും അവര്‍ ശ്രമിച്ചിട്ടുണ്ട്. ജമാഅത്തിനെ സംബന്ധിച്ച് ഇത് എഴുതാന്‍ ഈ ലേഖകനെ പ്രേരിപ്പിച്ചത് അവരുടെ സൗഹൃദ മനോഭാവം മൂലമാണ്. ഈയുള്ളവന്‍ ദൈവത്തിന്റെ പുത്രനായ യേശുവില്‍ വിശ്വസിക്കുന്ന, എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്ന ഒരു ക്രിസ്ത്യാനിയാണ്. അധികാരക്കൊതി മൂലം നന്‍മയെ തിന്‍മയായി ചിത്രീകരിച്ച് നിങ്ങളുടെ തിന്‍മനിറഞ്ഞ പ്രവൃത്തികളെ വെള്ളപൂശാന്‍ ശ്രമിക്കരുത്.
കിനാലൂരില്‍ സമരം ചെയ്ത നാട്ടുകാരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തപ്പോഴുണ്ടായ നാണക്കേട് മറക്കാനല്ലേ സഖാക്കള്‍, സമരത്തെ സഹായിച്ച സോളിഡാരിറ്റിയെയും ജമാഅത്തിനെയും നികൃഷ്ടരായി ചിത്രീകരിക്കുന്നത്. ഇതുവരെ സോളിഡാരിറ്റിയും ജമാഅത്തും വളരെ സജീവമായി എല്ലാ സമരഭൂമിയിലും ഉണ്ടായിരുന്നതാണ്. അന്നൊന്നും തോന്നാത്ത ഈ ആരോപണങ്ങള്‍ ഇപ്പോള്‍ തോന്നുന്നത് അസൂയകൊണ്ടാണ്, സമരഭൂമിയിലും ജീവകാരുണ്യ പ്രവൃത്തികളിലും സംഘടനാ രംഗത്തും ജമാഅത്ത് വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്നതിലും ജനം അവരെ വിശ്വാസത്തിലെടുക്കുന്നുവെന്നതിലുമുള്ള അസൂയകൊണ്ട്.കര്‍മഭൂമിയില്‍ ജമാഅത്തിനെ കൂടുതല്‍ ശക്തമാക്കാന്‍ ൈദവം അനുവദിക്കട്ടെ! സത്യമേവഃ ജയതേഃ
ഇ.എ. ജോസഫ്, ഡയറക്ടര്‍, കേരള മദ്യവിമോചന സമിതി