ഇങ്ങനെയൊരു കഥയുണ്ട്: രക്തദാഹിയായ വേട്ടനായ തടിച്ചുകൊഴുത്ത
കലമാനിന്റെ പിറകെ ഓടുകയാണ്.
അപ്പോള്‍ അതുവഴി ഒരു കുറുക്കന്‍ ഓടിപ്പോകുന്നത് കണ്ടു.
വേട്ടനായ അന്നേരം കുറുക്കന്റെ പിന്നാലെ ഓടാന്‍ തുടങ്ങി.
കൗശലക്കാരനായ കുറുക്കന്‍ വളഞ്ഞ വഴിയില്‍ കൂടി ഓടിത്തുടങ്ങി.
ഓടുന്നതിനിടയിലതാ, സുന്ദരനായ ഒരു മുയല്‍ ഓടിപ്പോകുന്നു!
വേട്ടനായ മുയലിന്റെ പിറകെ ഓടിത്തുടങ്ങി; നിരാശയായിരുന്നു ഫലം.
അപ്പോഴതാ, നല്ലൊരു എലി ഓടിപ്പോകുന്നു! അതോടെ നായയുടെ ലക്ഷ്യം എലിയെപ്പിടിക്കലായി.
എലി ഓടിച്ചെന്ന് മാളത്തില്‍ കയറി. വേട്ടനായ മാളത്തിനു മുന്നില്‍ മുരണ്ട് കുത്തിയിരിക്കാന്‍ തുടങ്ങി.
പാവം! കലമാനിനെ പിന്തുടര്‍ന്ന വേട്ടനായക്ക് അവസാനം ഗതിയില്ലാതെ
എലിമാളത്തിനു മുന്നില്‍ കുത്തിയിരിക്കേണ്ട അവസ്ഥയായി!
പ്രവാസനുറുങ്ങുകള്‍
അറബിക്ക് പറ്റിയ അമളി
അറബിനാട്ടിലെ മേയാന്‍ പോയ ആടിന് കിട്ടിയ പുല്ലു ഉണക്കയായതിനാല്‍ തിന്നാതിരുന്ന ആടിന് അറബി പച്ച കണ്ണട വാങ്ങി വെച്ചു കൊടുത്തു. അങ്ങിനെ പച്ച നിറത്തില്‍ കണ്ടുകൊണ്ടു പുല്ലുമുഴുവാന്‍ ആ ആട് അകത്താക്കി. മേയല്‍ കഴിഞ്ഞു അറബി, വീട്ടില്‍ വന്നു കുളിച്ചു വൃത്തിയായി രാത്രി സിറ്റിയില്‍ കറങ്ങാന്‍ ഇറങ്ങി. വഴിയില്‍ കണ്ട സിഗ്നലുകള്‍ കടന്നു പോകുമ്പോഴും അറബിക്ക് യാതൊരു കൂസലും ഉണ്ടായിരുന്നില്ല. പുറകില്‍നിന്നു ഇടയ്ക്കിടയ്ക്ക് കാണുന്ന ഫ്ലാഷ് ലൈറ്റിനെയും കാര്യമായിട്ടെടുത്തില്ല. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഉയര്‍ന്ന ട്രാഫിക് ഫൈന്‍ വന്നപ്പോള്‍ അറബി അമ്പരന്നുപോയി. അവന്‍ ചിന്തിച്ചു. പറ്റിപ്പോയി, അന്ന് വണ്ടി ഓടിച്ചപ്പോള്‍ വെച്ച കണ്ണട അന്ന് ആടിന് വേണ്ടി വാങ്ങിയ കണ്ണടയായിരുന്നു