scrolling text
2010 സെപ്റ്റംബർ 14, ചൊവ്വാഴ്ച
കാവി : നിറവും സംസ്കാരവും
കേരളീയ നവോത്ഥാനത്തിന്റെ ആവേശമായ വാഗ്ഭടാനന്ദഗുരു 'കാവി' ഉപേക്ഷിച്ചത് ഇന്ന് ദ്വിവേദിമാര്‍ വാഴ്ത്തുന്ന 'കാവിപാരമ്പര്യത്തെ' പൊളിക്കാനായിരുന്നു. 1920 കാലത്ത് പാലക്കാട് നേറ്റീവ് സ്‌കൂളില്‍, വാഗ്ഭടാനന്ദഗുരുവിന്റെ നവോത്ഥാന കാഴ്ചപ്പാടുകളെ പരാജയപ്പെടുത്താനാണ് സംഘാടകര്‍ വെങ്കിടരമണശാസ്ത്രിയെ കൊണ്ടുവന്നത്. എന്നാല്‍, സംവാദത്തില്‍ പങ്കെടുക്കാനെത്തിയ, കാവിവസ്ത്രധാരിയായ വാഗ്ഭടാനന്ദനെ വെങ്കിടരമണശാസ്ത്രി നമസ്‌കരിച്ചത് പലരെയും അമ്പരപ്പിച്ചു. എന്നാലത് ഏറെ അസ്വസ്ഥമാക്കിയത് വാഗ്ഭടാനന്ദഗുരുവിനെത്തന്നെയാണ്. തന്നേക്കാള്‍ പ്രായംകൂടിയ ഒരു മഹാപണ്ഡിതന്‍ തന്നെ നമസ്‌കരിച്ചത്, താന്‍ ധരിച്ച കാവിവസ്ത്രം കാരണമാണെന്ന തിരിച്ചറിവാണ് ഗുരുവിനെ അസ്വസ്ഥമാക്കിയത്. പിന്നീടദ്ദേഹം കാവിവസ്ത്രം ഉപേക്ഷിച്ചു. ഒരു പ്രത്യേക നിറത്തിന്റെ പേരില്‍മാത്രം തനിക്കു ലഭിച്ച ആദരവ് ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഗുരു അന്ന് അങ്ങനെ ചെയ്തത്. ഇന്ന് സംഘ്പരിവാര്‍ ശക്തികള്‍ ആ കാവിയെയും പല പേരില്‍ ഭീകരതക്കുള്ള ഒരായുധമാക്കാനാണ് ശ്രമിക്കുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ