ജമാഅത്തെ ഇസ്ലാമി ഇസ്ലാമിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നു: ഹുസൈന്‍ മടവൂര്‍
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി തങ്ങളുടെ വികലമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് ഇസ്ലാമിന്റെ മുഖം നല്‍കാന്‍ ശ്രമിച്ചത് മുസ്ലിം സമുദായത്തെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിക്കാന്‍ ഇടവരുത്തിയതായി ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സമ്പൂര്‍ണ കൌണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 60 വര്‍ഷമായി ഇസ്ലാമിന്റെ പേര് ദുരുപയോഗം ചെയ്ത് ജമാഅത്തെ ഇസ്ലാമി അവസരവാദ രാഷ്ട്രീയം കളിക്കുകയായിരുന്നു. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തില്‍ മൂല്യബോധമുള്ള നേതൃത്വങ്ങള്‍ നിറഞ്ഞുനിന്ന കാലത്ത് ഇസ്ലാമിന്റെ സമ്പൂര്‍ണതയും സമഗ്രതയും പറഞ്ഞ് രാഷ്ട്രീയ പങ്കാളിത്തത്തെ എതിര്‍ത്ത ജമാഅത്ത് രാഷ്ട്രീയ രംഗം ഏറെ ജീര്‍ണമായ ഘട്ടത്തില്‍ അതിന്റെ ഭാഗഭാക്കാകാന്‍ കുറുക്കുവഴി തേടുന്നത് വിരോധാഭാസമാണ്.
മതരാഷ്ട്രീയവാദത്തിലൂന്നി ജമാഅത്തെ ഇസ്ലാമി പറയുന്ന രാഷ്ട്രീയ നിലപാടുകള്‍ മുസ്ലിംകള്‍ക്കോ ഇസ്ലാമിനോ ബാധകമല്ല. മതത്തിന്റെ പൊയ്മുഖമണിഞ്ഞ രാഷ്ട്രീയ പ്രമേയമാണ് ജമാഅത്തെ ഇസ്ലാമിയെന്നത് വൈകിയാണെങ്കിലും രാഷ്ട്രീയ നേതൃത്വങ്ങള്‍ തിരിച്ചറിയുന്നത് ആശാവഹമാണ്. ഇന്ത്യ പോലുള്ള ബഹുമത സമൂഹത്തില്‍ മതവാദ രാഷ്ട്രീയത്തിലൂന്നിയ രാഷ്ട്രീയ നിലപാടുകള്‍ സമുദായങ്ങള്‍ക്കിടയില്‍ കൂടുതല്‍ അകല്‍ച്ചയും വിദ്വേഷവും വളര്‍ത്തുമെന്നതിനാല്‍ അത്തരം നിലപാടുകള്‍ തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാവണം- അദ്ദേഹം പറഞ്ഞു.
ചെനക്കലങ്ങാടിയില്‍ എ പി വിഭാഗത്തിന്റെ അക്രമം നിരവധി പേര്‍ക്ക് പരിക്ക്
തേഞ്ഞിപ്പലം: ചെനക്കലങ്ങാടി മുജാഹിദ് പള്ളിയില്‍ എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അഴിഞ്ഞാടി. പന്ത്രണ്ടോളം മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെനക്കലങ്ങാടി ശാഖാ കെ എന്‍ എം സെക്രട്ടറി കെ മുസ്‌തഫ(39), സി കെ ജാഫര്‍(28), ടി കെ സുലൈമാന്‍(43) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ജൂണ്‍ 2ന് കാലത്ത് ഏഴ് മണിക്കായിരുന്നു സംഭവം. കോടതി വിധിയനുസരിച്ച് പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണം നടത്തിവരുന്ന കെ എന്‍ എം പ്രവര്‍ത്തകര്‍ക്കെതിരെ എ പി അബ്‌ദുല്‍ഖാദര്‍ മൗലവിയുടെ വിഭാഗത്തില്‍ പെട്ട പ്രവര്‍ത്തകര്‍ ഏതാനും കാലമായി പ്രകോപനമുണ്ടാക്കി വരികയാണ്. പലപ്പോഴായി പൊലീസ് ഇടപെട്ടിട്ടും പൊലീസിന്റെയും കോടതിയുടെയും നിര്‍ദേശങ്ങള്‍ വകവെക്കാതെയുള്ള എ പി വിഭാഗത്തിന്റെ അക്രമപ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനിടെയാണ് വീണ്ടും എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി പള്ളിയില്‍ അക്രമമഴിച്ചുവിട്ടത്. ചൊവ്വാഴ്‌ച ഇവര്‍ മദ്‌റസയുടെ പൂട്ട് തകര്‍ത്ത് അതിക്രമിച്ചു കയറി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.
ഇത് മടവൂരികളുടെ പത്രത്തിലും വെബ്സൈറ്റിലും വന്ന വാര്‍ത്തയാണ്. ഇങ്ങനെ എല്ലാ ദിവസവും തൌഹീദിന്റെ പേരില്‍ അടിയും പിടിയും കോടതിയും തെരിപൂരങ്ങളും നിത്യേന നാം കേള്‍ക്കുന്നതാണ്. ഇത് ഇസ്ലാമിന്റെ പേരിലാണോ? ഇത് ഇസ്ലാമിന്റെ പേരില്‍ ഗുണ്ടായിസം കളിക്കലാണോ? ഇതും കൂടി മടവൂര്‍ വ്യക്തമാക്കിയാല്‍ കൊള്ളാം !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ