scrolling text

ബ്ലോഗിലേക്ക് സ്വാഗതം... എന്നും ഒാര്‍മ്മകള്‍ നിലനില്‍ക്കാന്‍.....അറിയേണ്ടവര്‍ അറിയാന്‍!

2010 ഓഗസ്റ്റ് 28, ശനിയാഴ്‌ച

തിരിച്ചറിവുകള്‍

ഒരു ആര്‍.എസ്സ്.എസ്സു് ദലിതന്റെ തിരിച്ചറിവുകള്‍ (DHRM-വോയിസ്-1)


ദിനേശന്‍ എന്ന മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ അനുഭവം


ജീവിതം കാവികാക്കില്ല

"ഒരു മുസല്‍മാനെ നാം മേത്തനെന്നേ വിളിക്കാവു... ഒരു ക്രിസ്ത്യാനിയെ സായിപ്പെന്നും... ഭാരതം ഒരു ഹിന്ദു രാഷ്ട്രമാക്കുകയാണ് നമ്മുടെ ലക്ഷ്യം. എവിടെ ആയിരുന്നാലും ക്രിസ്ത്യാനിയേയും മുസല്‍ നേയും അകറ്റി നിറുത്തണം. ഒറ്റപ്പെടുത്തണം. കൈയ്യില്‍ കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അവരുടെ മത വികാരത്തെ അക്രമിച്ചു കൊണ്ടിരിക്കണം. അവര്‍ നമ്മുടെ ശത്രുക്കളാണ്. നമ്മള്‍ ഹിന്ദുധര്‍മം പാലിക്കണം. ധര്‍മം നടപ്പില്‍ വരുത്താന്‍ നാം ഭഗവാന്‍ കൃഷ്ണനെപ്പോലെ ആയുധമെടുക്കണം."

ഞരമ്പ് വലിഞ്ഞ് മുറുകുന്ന സുദീര്‍ഘമായ മുഖ്യശിക്ഷകന്‍റെ പ്രസംഗം എന്‍റെ തലക്കുപിടിച്ചു. ഓരോ ജില്ല യില്‍ നിന്നുമുള്ള 15 പേരടങ്ങുന്ന പ്രതിനിധികള്‍ ഉണ്ടവിടെ.


കൊല്ലം ജില്ലയില്‍ ഉമയനല്ലൂര്‍, ഇരവിപുരം, പാലവിള വീട്ടില്‍ ദിനേശനെന്ന ഇരുപത്തിയേഴുകാരന്‍ 1999-ല്‍ ശാസ്താംകോട്ട ക്ഷേത്രത്തിനടുത്ത സ്കൂളില്‍ വച്ച് ഏഴ് ദിവസമായി നടത്തപ്പെട്ട ഐ.റ്റി.സി ക്യാമ്പിലെ അനുഭവം വിവരിക്കുകയാണ്:

ഒരാള്‍ സ്വയം സേവകനാകാന്‍ ദിവസം ഒരു മണിക്കൂറെങ്കിലും പ്രവര്‍ത്തനത്തിനായി മാറ്റി വെക്കണം. അങ്ങനെ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തനം കൃത്യമായി പാലിച്ചു കൊണ്ട് ഉമയനല്ലൂര്‍ ബാല സുബ്രമണ്യ ക്ഷേത്ര മൈതാനത്തില്‍ നടത്തുന്ന പരിശീലനത്തിന് ചേരുവാന്‍ അവസരം കിട്ടി. ഈ പരീശീലനം
ഐ.റ്റി.സി പ്രവേശനത്തിനുള്ള മാനദണ്ഡമാണ്. ഷേണായി ചേട്ടന്‍ എന്നു വിളിക്കുന്ന ദീപുവാണ് പരിശീലകന്‍. അദ്ദേഹം ഞങ്ങളുടെ ശാഖയുടെ മുഖ്യശിക്ഷക് കൂടിയാണ്.

Rss1.jpg

ഷേണായി ചേട്ടന്‍ പഠിപ്പിക്കുന്ന മെയ് വഴക്ക അഭ്യാസം വിജ യകരമായി പൂര്‍ത്തീകരിച്ചാണ് ദിനേശ് ഈ ക്യാമ്പിലെത്തിയത്. ഇവിടെയാണ് 'ദണ്ഡ'എന്ന മുളവടി
ആയുധത്തിന്‍റെ പ്രായോഗിക പരിശീലനം. ഈ വടികള്‍ മണിപ്പൂര്‍, നാഗ്പ്പൂര്‍,മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും കൊണ്ടു വരുന്നതാണെന്ന് ഷേണായി ചേട്ടന്‍ പലപ്പോഴും പറഞ്ഞു തന്നിട്ടുണ്ട്. മാത്രമല്ല ഇവ ദണ്ഡാക്കി മാറ്റുന്ന വിധവും വിവരിച്ചു തന്നിട്ടുണ്ട്. ദിനേശന്‍ തുടരുന്നു. "ആദ്യം മുള പുഴുങ്ങിയെടുക്കും. ഉള്‍വശം പൊള്ളയായ ഇരുമ്പ് പൈപ്പിലൂടെ മുളവടി പുറത്തേ ക്ക് ഉരുട്ടിയെടുക്കുന്നു. ഇങ്ങനെയാണ് ഒരോ ദണ്ഡയും റെഡിയാക്കുന്നത്".

ഓരോ ആര്‍.എസ്സ്.എസ്സ് ശാഖകളിലും ഒട്ടനവധി ദണ്ഡകള്‍ കാണും. സര്‍ക്കാര്‍ ആര്‍.എസ്സ്.എസ്സിന് അംഗീകരിച്ചു കൊടുത്ത ആയുധമാണത്.


"
അതുകൊണ്ട് ഞാന്‍ ദണ്ഡ വായുവില്‍ ചുഴറ്റി അഭ്യാസം കാണിക്കേണ്ട വ്യഗ്രതയിലായിരുന്നു," ദിനേശ് തുടരു ന്നു. "എന്നാല്‍ അഭ്യാസമല്ല ആദ്യം ഞങ്ങളെ പഠിപ്പിച്ചത്, മുന്നില്‍ വരുന്ന ശത്രുവിന്‍റെ ഏതെല്ലാം ശരീര ഭാഗങ്ങളില്‍ മര്‍ദ്ദിക്കണം എന്നുള്ള ക്ലാസ്സായിരുന്നു. അത് ഇത്തരത്തിലായിരുന്നു.

മനുഷ്യ ശരീരത്തിലെ ചെന്നി ഭാഗത്ത് ദണ്ഡ പ്രയോഗിച്ചാല്‍ 'ശിരോമര്‍' എന്നു പറയും. ആര്‍.എസ്സ്.എസ്സുകാരുടെ കോഡ് ഭാഷയാണിത്. കാല്‍മുട്ടിലടിച്ചാല്‍'അധോമറും' നെഞ്ചത്ത്
ദണ്ഡയുടെ അഗ്രം കൊണ്ട് ആഞ്ഞു കുത്തിയാല്‍ 'സൂര്യ ചക്രയും' ആണ്.

തോള് എല്ലില്‍ കരാട്ടെ രീതിയില്‍ ഇടിച്ചാല്‍ 'മുഷ്ടി പ്രഹര്' എന്നാണ് പറയുന്നത്. ഇത് മൂക്കില്‍ 'നാസ്യ പ്രഹരും' ലിംഗ ഭാഗത്ത് 'വൃഷ്ണ പ്രഹരും' ആയി മാറും ".

ഐ.റ്റി.സി ക്യാമ്പില്‍ ഇത് പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ ഇതിന്‍റെ ഉപയോഗത്തെക്കുറിച്ച് വിവരിക്കുന്നു. നി ങ്ങള്‍ ശത്രുവിനെ അക്രമിക്കാന്‍ പോകുമ്പോള്‍ നിങ്ങളുടെ മുഖ്യ ശിക്ഷക് ഈ കോഡ് ഭാഷ മാത്രമേ ഉപയോഗിക്കൂ. അതിനാല്‍ നിങ്ങള്‍ക്ക് ശത്രുവിനെ നിഷ്പ്രയാസം കീഴ്പ്പെടുത്തുവാന്‍ പറ്റും. ആക്രമിക്കാന്‍ പോകുന്ന ശത്രുവിന് യാതൊരു മുന്നറിയിപ്പും കിട്ടുകയില്ല.
ശത്രുവിന്‍റെ കൂടെ നില്ക്കുന്ന മറ്റുള്ളവര്‍ അറിയുക പോലുമില്ല.

ഐ.റ്റി.സി ക്യാമ്പ് കഴിഞ്ഞാല്‍ ക്യാമ്പ് അംഗങ്ങള്‍ക്ക് ആര്‍.എസ്സ്.എസ്സില്‍ ഒരു പ്രത്യേക സ്ഥാനം നല്‍കുക പതി വാണ്. ഇതിനെ 'ഗടനായക് 'എന്നാണ് പറയുന്നത്. ഓരോ ദിക്കിനെ അടിസ്ഥാനമാക്കിയാണ് 'ഗട'കളെ വേര്‍തിരിക്കുന്നത്. അത്'പഴശ്ശിരാജ ഗട', 'ശ്രീ രാമഗട', 'വേലുത്തമ്പി ഗട', 'പരശ്ശുരാമഗട' എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു.

ദിനേശ് പറയുന്നു- പടനിലം മുതല്‍ കാഞ്ഞാംതലവരെയുള്ള മേഖലയെ പറയുന്നത്'പരശ്ശുരാമ ഗട' എന്നാണ്. ഈ ഗടനായകന്‍റെ പ്രവര്‍ത്തനം എല്ലാ ശാഖകളിലും റിപ്പോര്‍ട്ടുകള്‍ എത്തിക്കുക എന്നതാണ്.
അച്ഛന്‍ യശോധരന്‍ കൂലി വേലക്കാരനാണ്. പട്ടിണിയില്ലാത്ത ചുറ്റുപാടിലാണ് ദിനേശന്‍റെ ബാല്യം. അമ്മ അം ബിക ഇരവിപുരം പടിപ്പുര കാവില്‍ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ്.
ദിലീപ് എന്ന സഹോദരന്‍ ഉണ്ട്. പഠനം ആദ്യം കാണിച്ചേരിയില്‍ എല്‍.പി. സ്കൂളില്‍. അവിടെ നിന്നും ഇരവിപുരം തട്ടാമല ഗവണ്‍മെന്‍റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍റെറി സ്കൂളില്‍ പത്താം
ക്ലാസ്സ് വരെ പഠനം. ദിനേശ് തുടരുന്നു: ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിന്‍റെ ഗ്രൌണ്ട് വഴിയാണ് ഞാന്‍ സ്കൂളില്‍ പോയിവരുന്നത്. വൈകുന്നേര സമയങ്ങളില്‍ ക്ഷേത്ര ഗ്രൌണ്ടില്‍ ആര്‍.എസ്സ്.എസ്സ് ശാഖ പ്രവര്‍ത്തിക്കുന്നുണ്ടാകും.

"നമസ്ക്കരിപ്പൂ ഭാരതമങ്ങേ സ്മരണയിയാനന്ദം (sic)
നമസ്ക്കരിപ്പൂ കേശവ ഭാരതഭാഗ്യ വിധാതാവേ"

എന്ന ഗണഗീതം കേള്‍ക്കുന്നുണ്ടാകും. അപ്പോള്‍ ഞാന്‍ കാണുന്നത് ശാഖാംഗങ്ങള്‍ വെള്ള ഷര്‍ട്ടും കാക്കി നിക്കറു മിട്ട് നിരനിരയായി നില്‍ക്കുന്നതാണ്. ആര്‍.എസ്.എസ്സിന്‍റെ വേഷത്തെക്കാളും പാട്ടിനെക്കാളും എന്നെ ആകര്‍ഷിച്ചത് വൈകുന്നേരങ്ങളില്‍ അരങ്ങേറുന്ന 'കബഡി' കളിയാണ്. ഞാനൊരു കബഡികളി പ്രേമിയാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ ഒട്ടു മിക്ക കായിക പ്രകടനങ്ങളിലും പങ്കെടുക്കാറുണ്ട്. ഞാന്‍ ആര്‍.എസ്സ്.എസ്സ് ശാഖാംഗങ്ങളോടൊപ്പം സ്ഥിരമായി കബഡി കളിച്ചു
തുടങ്ങി. അവിടെ വച്ചാണ് 'ഷേണായി ചേട്ടന്‍' എന്ന് ശാഖാംഗങ്ങള്‍ വിളിക്കുന്ന മുഖ്യശിക്ഷക് ശാഖയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടത്.

Rss2.jpg

നമ്മള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ശാഖാംഗങ്ങള്‍ നോക്കിക്കൊള്ളും എന്നുള്ളതുകൊണ്ട് ഞാന്‍ അഹങ്കാരത്തോടെയാണ് ശാഖയില്‍ പോയിത്തുടങ്ങിയത്. എനിക്കന്ന് പ്രായം 13വയസ്സ്.


ആര്‍.എസ്സ്.എസ്സ് ശാഖയില്‍ ഓരോ വര്‍ഷവും നടക്കുന്ന പ്രധാന ചടങ്ങുകളില്‍ ഞാന്‍ സജീവ പ്രവര്‍ത്തകനാണ്. അത് കര്‍ക്കിടക മാസത്തിലെ രാമായണ പാരായണം, ശ്രീ കൃഷ്ണജയന്തി,രക്ഷാബന്ധന്‍, ഗോപൂ, വിഷ്ണു,വിജയദശമി എന്നിവയാണ്. വിജയദശമിക്കാണ് റൂട്ട് മാര്‍ച്ച് അതായത് ആര്‍.എസ്സ്.എസ്സ് യൂണിഫോമോടുകൂടിയ പദസഞ്ചലനം. നിരന്തരമായ ആര്‍.എസ്സ്.എസ്സ് സഹവാസം കാരണം എന്‍റെ കൂടെ പഠിച്ചിരുന്ന മറ്റു മതത്തിലെ കുട്ടികളെ വല്ലാത്ത അമര്‍ഷത്തോടും വെറുപ്പോടും കൂടിയായിരുന്നു ഞാന്‍ കണ്ടിരുന്നത്. മുസ്ലീങ്ങളെല്ലാം ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് എതിരായി നില്‍ക്കുന്നവരാണ് എന്നാണ് എന്നെ നയിച്ചവരില്‍ നിന്നും കിട്ടിയ അറിവ്.

ഐ.റ്റി.സി ക്യാമ്പ് കഴിഞ്ഞ് വന്നതോടെ എന്‍റെ സ്വഭാവത്തില്‍ വല്ലാത്ത മാറ്റം സംഭവിച്ചിരുന്നു. ഏതൊരു മു സ്ലീമിനേയും ക്രിസ്ത്യാനിയേയും കൊല്ലാനുള്ള പക.

സ്വയം സേവകനായി കഴിഞ്ഞിരുന്ന എനിക്ക് നേതൃത്വം നല്‍കുന്ന ഏത് ചുമതലയും ഏറ്റെടുക്കുവാനുള്ള ആവേ ശമായിരുന്നു. അങ്ങനെ ഇരിക്കവേയാണ് ഉമയനല്ലൂര് തകര്‍ന്നു കിടന്ന ശാഖ വീണ്ടും സംഘടിപ്പിക്കാന്‍ രാംദാസിന്‍റെ നേതൃത്വത്തില്‍ തീരുമാനമുണ്ടായത്.

ആലുംമൂട്ടില്‍ നിലനിന്നിരുന്ന കോണ്‍ഗ്രസ്സ് കമ്മ്യൂണിസ്റ്റ് സംഘര്‍ഷം ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ നന്നായി മുത ലെടുത്തു. അങ്ങനെയാണ് ആലുംമൂട് ശാഖ പ്രവര്‍ത്തിക്കുവാന്‍ ശ്രമം തുടങ്ങിയത്. രാംദാസിന്‍റെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒരു കൊടിമരം സംഘടിപ്പിച്ചു. അത് റോഡരികിലുള്ള ഒരു
ക്രിസ്ത്യാനിയുടെ വീടിന് മുന്‍വശത്ത് കുഴിച്ചിട്ടു. പോരാത്തതിന് അതില്‍ കൊടിയും കെട്ടി.
എങ്ങനെയെങ്കിലും സംഘര്‍ഷം നടക്കണം ഇത് മാത്രമേ എനിക്ക് ചിന്തയുള്ളു. ഒരു ക്രിസ്ത്യാനിക്കെങ്കിലും പണി കൊടുത്താല്‍ അത്രയും മനഃസുഖം കിട്ടും അതാണ് വര്‍ഗീയത കുത്തി നിറച്ച അന്നത്തെ എന്‍റെ മാനസ്സികാവസ്ഥ. ആ ക്രിസ്ത്യാനി കുടുംബം കൊടിമരം മാറ്റണം എന്നാവശ്യപ്പെട്ടിട്ടും ഞങ്ങള്‍ തയ്യാറായില്ല. അന്ന് വൈകുന്നേരം ക്രിസ്ത്യാനി കൊടിമരം നശിപ്പിച്ചു എന്ന പ്രചാരണം ചെയ്തു. ഞങ്ങള്‍ ആ പാവത്തിന്‍റെ വീട് അക്രമിക്കാന്‍ പദ്ധതിയിട്ടു.
യഥാര്‍ഥത്തില്‍ എങ്ങനെയെങ്കിലും ഹിന്ദു വികാരം ഇളക്കിവിട്ട് ശാഖ വികസിപ്പിക്കാനുള്ള രാംദാസിന്‍റെ തന്ത്രമായിരുന്നു ഇതെല്ലാം.


രാത്രിയില്‍ ഞങ്ങള്‍ ക്രിസ്ത്യാനിയുടെ വീട് വളഞ്ഞ് വാതില്‍ ചവിട്ടി തുറന്നു. ഗൃഹനാഥന്‍റെ കഴുത്തില്‍ വാള്‍ വച്ച് ഞങ്ങള്‍ ചുറ്റും കൂടിനിന്നു. ഇത് കണ്ട ആ വീട്ടിലെ സ്ത്രീകളേയും
കുട്ടികളേയും ശബ്ദമുയര്‍ത്തി കരയാന്‍ പോലും അനുവദിച്ചില്ല. ആ കുടുംബത്തിന്‍റെ ഭയം തുളുമ്പുന്ന തൊഴുതു നില്‍ക്കുന്ന ദയനീയ രൂപം ഇന്നും എന്നെ വേദനിപ്പിക്കാറുണ്ട്. രാംദാസ് ഗൃഹനാഥനെ കൊണ്ട് "ബോലോ ഭാരത് മാതാകി ജയ്" എന്ന് 41 പ്രാവശ്യം വിളിപ്പിച്ചു. ഓരോ കീജയ് വിളിയും കൃത്യമായി രാംദാസ് എണ്ണിയിരുന്നു. അതു പോലെ "ഹിന്ദുരാഷ്ട്രോം കീജയ്" എന്ന മുദ്രാവാക്യവും വിളിപ്പിച്ചിരുന്നു. കൃസ്ത്യന്‍ കുടുംബനാഥന്‍ ഇതെല്ലാം കരഞ്ഞു കൊണ്ടാണ് അനുസരിച്ചത്. പിറ്റേന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ സഹായത്തോടെ ക്രിസ്ത്യന്‍ കുടുംബം കൊട്ടിയം പോലീസ് സ്റ്റേഷനില്‍ കേ സു കൊടുത്തു. രാംദാസിനെ പോലീസ് അറസ്റ്റു ചെയ്യുമെന്ന് ഷേണായി ചേട്ടന്‍ പറഞ്ഞു. അങ്ങനെ രാംദാസ് ഒളിവില്‍ പോയി.

കേസു കൊടുത്തതിന്‍റെ പ്രതികാരമായി ഏത് വിധേനയും ക്രിസ്ത്യന്‍ കുടുംബത്തെ അവിടെ നിന്നും ഓടിക്കണ മെന്ന് മുഖ്യശിക്ഷക് ആയ ഷേണായി ചേട്ടന്‍റെ നേതൃത്വത്തില്‍ വിശ്വഹിന്ദു പരിഷത്തിലെ ബാബുവും വിശ്വനാഥന്‍ എന്ന കുഞ്ഞുമോനും കൂടെ ഒരു പ്ലാന്‍ തയ്യാറാക്കി. മാസ്റ്റര്‍ പ്ലാന്‍ ഞങ്ങളോട് വിവരിക്കുന്നതിനുള്ള അറിയിപ്പ് കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഉമയനല്ലൂര്‍ വയലിലെത്തി. അവിടെ ആര്‍.എസ്സ്.എസ്സിന്‍റെ മണ്ഡലം കാര്യവാഹകന്‍'വൈക്കത്തോട് ബിജുവും ബി.ജെ.പി നേതാവായ 'അയോദ്ധ്യാ അനി'യും ഷാപ്പുടമ ഷാജിയും ഉണ്ടായിരുന്നു. ഇവരെ കൂടാതെ മറ്റു പ്രദേശങ്ങളിലെ മുപ്പതോളം ആര്‍.എസ്സ്.എസ്സ്-ബി.ജെ.പി പ്രവര്‍ത്തകരും.

നേതാക്കളുടെ വിശദീകരണങ്ങള്‍ക്കിടയിലാണ് ഒരു ചാക്ക് നിറയെ കമ്പി വാള്‍, വടി വാള്‍, തിരുപ്പിച്ചാത്തി, തുടങ്ങിയ മാരകായുധങ്ങളുമായി പന്നിമണ്ണിലെ രാജേന്ദ്രന്‍,ഷാജി എന്നിവരെത്തിയത്. കൂടാതെ അവര്‍ ഒരു കെട്ട് ദണ്ഡയും കൊണ്ടുവന്നിരുന്നു.

പാതിരാവായതോടെ ഞങ്ങള്‍ ക്രിസ്ത്യാനിയുടെ വാതിലില്‍ മുട്ടി വിളിച്ചു. തലേന്നത്തെ സംഭവം കാരണം അവര്‍ കതക് തുറന്നില്ല. ഞങ്ങള്‍ വീടിനു ചുറ്റും നിശബ്ദമായി നിരീക്ഷണം നടത്തി.
ദുര്‍ബലമാണെന്ന് മനസ്സിലാക്കി ഒരു വാതില്‍ ശബ്ദം പുറത്ത് കേള്‍ക്കാത്ത വിധം തള്ളിത്തുറന്നു. പിന്നെ അവിടത്തെ വീട്ടുകാരുടെ കൂട്ട നിലവിളിയായിരുന്നു. വൈക്കത്തോട് ബിജു ഗൃഹനാഥനെ അടിച്ചും വെട്ടിയും മരണാവസ്ഥയിലാക്കി.

ബഹളത്തിനിടയില്‍ നാട്ടുകാര്‍ ഉണര്‍ന്നു. ആരാടാ എന്ന ശബ്ദമുണ്ടാക്കി അവര്‍ കൂട്ടത്തോടെ വന്നു. അവരെയെല്ലാം ഞങ്ങള്‍ വാളും മറ്റ് ആയുധങ്ങളുമായി നേരിട്ടു. ഒരു കാര്യം ഉറപ്പായിരുന്നു. പോലീസ് ഞങ്ങളെ പിടികൂടാനെത്തും. ഇത് മനസ്സിലാക്കിയ നേതാക്കള്‍ ഞങ്ങളോട് ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ചു. വൈക്കത്തോട് ബിജുവിന്‍റെയും കണ്ടാലറിയാവുന്ന മുപ്പതോളം ആള്‍ക്കാരുടേയും പേരിലാണ് ആ ക്രിസ്ത്യാനി കുടുംബം കേസു കൊടുത്തത്. ആര്‍.എസ്സ്.എസ്സ് നേതാക്കളുടേയും പോലീസിന്‍റെയും ഒത്തുകളിയില്‍ വൈക്കത്തോട് ബിജുവിനെ നാടകീയമായി അറസ്റ്റു ചെയ്തു.


കൂടുതല്‍ ഹിന്ദുക്കളെ അറസ്റ്റു ചെയ്യും എന്ന് സമുദായക്കാരിലേക്ക് വ്യാജ പ്രചരണം നടത്തി. അതിന്‍റെ ചുക്കാന്‍ പിടിച്ചത് താലൂക്ക് പ്രചാരക് 'അനീഷ് മൂവാറ്റുപുഴ'യായിരുന്നു. അന്ന് രാത്രി തന്നെ കൊട്ടിയം പോലീസ് സ്റ്റേഷന്‍ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍ വളഞ്ഞു. എല്ലാ പ്രവര്‍ത്തകര്‍ക്കും കാവിമുണ്ടും ചുവന്ന കുറിയും നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്ന നേതാക്കളുടെ നിര്‍ ദേശവും ഉണ്ടായിരുന്നു. അക്രമണത്തിന്‍റെ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. അത് വിജയം വരിക്കുകയും ചെയ്തു. പോലീസ് ഭയന്ന് ബിജുവിനെ ഇറക്കി വിട്ടു. സന്തോഷ സൂചകമായി ഞങ്ങള്‍ റോഡ് ഉപരോധിച്ചു കൊണ്ടുള്ള ധര്‍ണയും പ്രകടനവും നടത്തി. അതോടെ ആശുപത്രിയില്‍ അവശനായിക്കിടന്ന ക്രിസ്ത്യാനി മരണഭയം മൂലം കേസ്സ് പിന്‍വലിച്ചു.

സംഭവം ഞങ്ങളിലെല്ലാം നല്ല ത്രില്‍ ആണ് ജനിപ്പിച്ചത്. മറ്റു മതക്കാരെ ദ്രോഹിക്കുമ്പോഴെല്ലാം അത് കൂടിക്കൂടി വന്നു. എന്നിലെ ഹിന്ദുവികാരം അത്രയ്ക്ക് വളര്‍ന്നിരുന്നു. ഹിന്ദുവിനെതിരെ ആരു
സംസാരിച്ചാലും അതു കേട്ട് നിശബ്ദനായി നില്‍ക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. അത് സ്വന്തം അച്ഛനായിരുന്നാല്‍ പോലും.


സ്വയം സേവകര്‍ ആയിക്കഴിഞ്ഞാല്‍ ആ വ്യക്തിക്ക് എല്ലാ ആര്‍.എസ്സ്.എസ്സ് ഭവനങ്ങളിലും പരിപൂര്‍ണ സ്വാത ന്ത്ര്യം ഉണ്ട്. അത്തരത്തില്‍ സ്വാതന്ത്ര്യമുള്ള ഒരു സ്വയം സേവകനായിരുന്നു ഞാന്‍.


Rss3.jpg

ഒരിക്കല്‍ മുഖ്യശിക്ഷ ക്ഷേണായി ചേട്ടന്‍റെ വീട്ടില്‍ പോകാന്‍ ഇടയായി. പക്ഷേ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് എന്നെ കയറ്റാന്‍ തയ്യാറായില്ല. എന്നാല്‍ ഞാന്‍ നോക്കിനില്‍ക്കെ ഷേണായി ചേട്ടന്‍റെ
ജാതിയിലുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന്‍ സ്വന്തം വീടുപോലെ അവിടെ കയറി ഇറങ്ങുന്നതും പെരുമാറുന്നതും കണ്ടു. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ആ വേദന ഒരു പുത്തന്‍ ചിന്തയിലേക്കാണ് എന്നെ വഴി തിരിച്ചത്. ഒരു മുസ്ലീമിനെ മേത്തനെന്നു വിളിക്കാനും വെറുക്കാനും എന്നില്‍ ഹിന്ദുവികാരം കുത്തിനിറച്ച ഷേണായി ചേട്ടന്‍ എന്തിന് ഹിന്ദുവായ എന്നെ അകറ്റി നിറുത്തി?


അങ്ങനെയിരിക്കവെയാണ് ഞാന്‍ താഴെപടനിലത്തെ ആര്‍.എസ്സ്.എസ്സന്‍റെ ആസ്ഥാനത്ത് ചെന്നുപെട്ടത്. അവി ടെ ഒരു യോഗം നടക്കുകയായിരുന്നു. അത് ഒരു രഹസ്യ യോഗമാണ്.


ആര്‍.എസ്സ്.എസ്സിന്‍റെ യഥാര്‍ഥ മുഖം തിരിച്ചറിഞ്ഞതും അവിടെ വച്ച് തന്നെ. മേല്‍ ജാതിക്കാര്‍ക്ക് ഒരു ആര്‍.എസ്സ്.എസ്സ്, കീഴ്ജാതിക്കാര്‍ക്ക് മറ്റൊരു ആര്‍.എസ്സ്.എസ്സ്! മുഖ്യശിക്ഷക് ആയ ഷേണായി ചേട്ടന്‍ യോഗ സ്ഥലത്ത് ഞാന്‍ ചെന്നതിന് ശകാരിച്ച് ആട്ടിയോടിച്ചു. ഐ.റ്റി.സി ക്യാമ്പ് കഴിഞ്ഞ സ്വയം സേവകനായ എന്നെ ഷേണായി ചേട്ടന്‍റെ വീട്ടില്‍ കയറ്റാത്തതിന്‍റെ 'ഹൈന്ദവ സ്നേഹം' എനിക്കു മനസ്സിലായത് ആ രഹസ്യയോഗത്തിന് ശേഷമാണ്. ഈ സംഭവം എന്നെ മരവിപ്പിച്ചു കളഞ്ഞു.

എന്‍റെ ദേശമായ ഉമയനല്ലൂരില്‍ ഉത്സവമായി. സുബ്രഹ്മണ്യക്ഷേത്രത്തില്‍ ഒരു ആചാരം ഉണ്ട്. ഓടുന്ന ആനയു ടെ വാലില്‍ തൊടുക. ഇത് എല്ലാ വര്‍ഷവും നടത്താറുണ്ട്. സുരേഷ് എന്ന പട്ടികജാതിക്കാരന്‍ ഓടുന്ന ആനയുടെ വാലില്‍ തൊട്ടു. പട്ടികജാതിക്കാരായ ആര്‍.എസ്സ്.എസ്സുകാര്‍ തന്നെ വളഞ്ഞിട്ടു തല്ലി. തല്ലുന്നവരും തല്ല് കൊള്ളുന്നവരും ദലിതര്‍ തന്നെ! ആജ്ഞ നല്‍കുന്നത് മാത്രം ഉയര്‍ന്ന ജാതിക്കാര്‍?! മറ്റു ജാതിക്കാര്‍ ആനയുടെ വാലില്‍ തൊട്ടാല്‍ ആരും ആക്രമിക്കാറില്ല.


ആര്‍.എസ്സ്.എസ്സിലെ എല്ലാ ചേട്ടന്മാരും കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് പതിവ്. ഞാന്‍ ആര്‍.എസ്സ്.എസ്സിനു വേണ്ടി ജീവിതം പാഴാക്കിയത് 10 വര്‍ഷത്തിനു മേലാണ്. ആ കാലയളവില്‍ പല പട്ടികജാതിക്കാരെയും ഞാന്‍ ദണ്ഡുകൊണ്ട് ആക്രമിച്ചിട്ടുണ്ട്. അതിന് കാരണമൊന്നുമില്ല. മുകളില്‍
നിന്നുള്ള ഒരാജ്ഞ. 'അവനത്ര ശരിയല്ല' എന്ന സവര്‍ണ ആജ്ഞ.

അത് ഞാനിന്ന് തിരിച്ചറിയുന്നു. എത്രയോ പ്രാവശ്യം സേവനരീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരി ക്കുന്നു. മയ്യനാട് ആശുപത്രിയിലെ ഓടകള്‍ വൃത്തിയാക്കുന്നത്, കൊട്ടിയം, മയനല്ലൂര്‍, മയ്യനാട് ചന്തകള്‍ വൃത്തിയാക്കുന്നത് ചെയ്യുന്നതെല്ലാം ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകര്‍. അവരിലെല്ലാം എന്‍റെ മുഖമാണുണ്ടായിരുന്നത്. അവരെല്ലാം ആര്‍.എസ്സ്.എസ്സുകാരായ പട്ടികജാതിക്കാരായിരുന്നു. അറയ്ക്കുന്നതും ഛര്‍ദ്ദിയുളവാക്കുന്നതുമായ ദുര്‍ഗന്ധങ്ങള്‍ക്കിടയില്ഞങ്ങള്‍ ശുചീകരണം ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ എന്ന സവര്‍ണര്‍ ആജ്ഞ മാത്രമേ തന്നിരുന്നുള്ളൂ? ഏത് പ്രസ്ഥാനത്തില്‍ ചെന്നാലും ദലിതര്‍ക്ക് തോട്ടിപ്പണി? സ്വന്തം രക്തത്തെ തമ്മിലടിപ്പിക്കാനുള്ള വിജ്ഞാനം!

അത് ഞാനിന്ന് വേര്‍തിരിച്ചറിയുന്നു! ഞാന്‍ ചിറക്കലില്‍നിന്നും വന്ന ദലിത്‌ സാറിന്‍റെ ക്ലാസ്സ് കേള്‍ക്കുകയാണ്. അല്ല അനുഭവിക്കുകയാണ്! എനിക്കിന്ന് ആരോടും സത്യം ഉറക്കെ പറയാന്‍
കഴിയും. ഇന്ത്യ ഹിന്ദുരാഷ്ട്രമേയല്ല. ജനാധിപത്യ രാഷ്ട്രമാണ്.

മുസല്‍മാന്മാര്‍ മേത്തന്‍മാരല്ല, ഈ രാജ്യത്തെ പൌരന്മാരാണ്. അതു പോലെ ക്രിസ്ത്യാനികളും.

അവരെല്ലാം ഈ രാജ്യത്തിലെ സഹോദരങ്ങളാണ്. ജാതിവെറിയന്മാരുടെ ഭ്രാന്ത് മാത്രമാണ്.
വിശ്വാസിക്കും അവിശ്വാസിക്കും ഒരുമയായി കഴിയാന്‍ പറ്റുന്ന ലോകത്തെ ഏറ്റവും വിശാലമായ രാജ്യം, അതാണ് നമ്മുടെ ഇന്ത്യ.

ചിറക്കരയില്‍നിന്നും വന്ന ദലിത് സാറിന്‍റെ ക്ലാസ്സു കഴിഞ്ഞു ഭക്ഷണ സമയമായി. ഹിന്ദുവികാരം മൂത്ത് ഞാന്‍ അക്രമിച്ച ദലിതനായ എന്‍റെ കൂടെപ്പിറപ്പ് ഷെഡിലെ മനോജിനൊപ്പം ഒരു പാത്രത്തില്‍
ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു.

'എന്തുകൊണ്ട് ഈ തിരിച്ചറിവിന്‍റെ വിജ്ഞാനം പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് എനിക്ക് നേടാന്‍ കഴിഞ്ഞില്ല?
അങ്ങിനെയെങ്കില്‍ മനോജ് എന്ന എന്‍റെ സഹോദരാ നിന്നെ ഒരിക്കലും ഞാന്‍ ആക്രമിക്കില്ലായിരുന്നു. ഒരു ആര്‍.എസ്സ്.എസ്സുകാരനും ആകില്ലായിരുന്നു '.

2010 ഓഗസ്റ്റ് 14, ശനിയാഴ്‌ച

സമരങ്ങളുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞ ഇടപെടലുകള്‍ -സി.ആര്‍ നീലകണ്ഠന്‍

തുടക്കം മുതല്‍ സോളിഡാരിറ്റിയെന്ന യുവജനപ്രസ്ഥാനവുമായി അടുത്തിടപഴകാന്‍ അവസരം കിട്ടിയ വ്യക്തിയാണ് ഈ ലേഖകന്‍. അവര്‍ മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രം പഠിച്ചുകൊണ്ടല്ല അവരുടെ പരിപാടികളില്‍ പങ്കെടുത്തത്. അല്ലെങ്കില്‍തന്നെ ഇന്നത്തെ കാലത്ത് ഒരു കക്ഷിയോ സംഘടനയോ പറയുന്ന പ്രത്യയശാസ്ത്രങ്ങളിലൊന്നും ഒരു കാര്യവുമില്ലെന്നാര്‍ക്കാണറിയാത്തത്? ഞാന്‍ സോളിഡാരിറ്റിയെന്ന സംഘടനയെ അറിയുന്നത് നിരവധി സമരമുഖങ്ങളില്‍നിന്നാണ്. എന്റേതായ സാമൂഹിക, രാഷ്ട്രീയ വീക്ഷണങ്ങള്‍ വെച്ചുകൊണ്ടാണ് ഈ ജനകീയസമരങ്ങളെ പിന്തുണക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഞാന്‍ ചെന്ന മിക്ക സമരമുഖങ്ങളിലും ഇവരുടെ സാന്നിധ്യം ശ്രദ്ധിച്ചപ്പോഴാണ് എന്താണിവരുടെ പ്രത്യയശാസ്ത്ര നിലപാടെന്നറിയാന്‍ ആഗ്രഹം ഉദിച്ചത്. അത്തരത്തിലുള്ള ഒരു അന്വേഷണത്തിലൂടെയാണ് എന്റെ നിലപാടുകളുമായി ഒട്ടനവധി സാമ്യം ഇവരുടെ നിലപാടുകല്‍ക്കുണ്ടെന്നു കണ്ടെത്തിയത്.

ഇന്ന് നാട്ടില്‍ നടക്കുന്ന ജനകീയ സമരങ്ങളുടെ രാഷ്ട്രീയം ഇവര്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്നതാണ് പ്രധാന സാമ്യം. കുറച്ചു വര്‍ഷങ്ങള്‍ മുമ്പുവരെ ജനകീയ സമരങ്ങളെന്നാല്‍ മുഖ്യധാരയിലെ രാഷ്ട്രീയ കക്ഷികളോ ജാതി-മത സംഘടനകളോ നടത്തുന്നവയായിരുന്നു. ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രാതിനിധ്യമേറ്റെടുത്തുകൊണ്ടാണ് ഇവര്‍ സമരം നടത്തിയിരുന്നത്. അത്തരം സമരങ്ങള്‍ക്ക് ശക്തരായ സംഘടനകളുടെ സംഘടനാപരവും സാമ്പത്തികവുമായ പിന്തുണ ലഭിക്കുന്നുവെന്നതിനാല്‍ ഇവരുടെ എതിരാളികളുമായി ശക്തിയില്‍ ഒരു ബലാബലം ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ സമരം തീര്‍ത്തും വ്യത്യസ്തമാണ്. പ്രത്യക്ഷത്തില്‍ ഒരുപക്ഷം ദുര്‍ബലമായിരിക്കും. ആദിവാസികളും ദലിതരും മത്സ്യത്തൊഴിലാളികളും മറ്റുമടങ്ങുന്ന പാര്‍ശ്വവത്കൃതരാണ് മിക്ക സമരങ്ങളും നടത്തുന്നത്. മിക്കവാറും പ്രമുഖ രാഷ്ട്രീയ കക്ഷികളൊന്നും സമരത്തെ സഹായിക്കാറില്ല (അപൂര്‍വം ചില അപവാദങ്ങളുണ്ടാകും. പുറമെ പ്രതിപക്ഷ കക്ഷികള്‍ -ഏതു മുന്നണിയായാലും- ഇത്തരം സമരങ്ങളെ ചില ഘട്ടങ്ങളില്‍ സഹായിക്കാറുണ്ട്. പക്ഷേ, അത് ഭരണമാറ്റം വരെ മാത്രം). ഈ അവസരത്തില്‍ ദുര്‍ബലരുടെ പക്ഷം ചേരുകയെന്നത് ധര്‍മമാണല്ലോ. ഇത്തരം സമരങ്ങളെല്ലാം സ്വന്തം ജീവിതം ചോദ്യം ചെയ്യപ്പെടുന്ന ജനങ്ങള്‍ നടത്തുന്നതാണ്. പ്രകൃതിവിഭവങ്ങള്‍ മൂലധനശക്തികള്‍ കൊള്ളയടിക്കുന്നതിനെതിരായാണ് ഈ സമരങ്ങളില്‍ വലിയൊരു പങ്കും. മണ്ണ്, വെള്ളം, വായു, പുഴ, കടല്‍, മണല്‍, കടലോരം, കായല്‍, മല, വനം തുടങ്ങിയവയെല്ലാം കൈയടക്കാന്‍ സ്വദേശികളും വിദേശികളുമായ കുത്തകകള്‍ മത്സരിക്കുന്നു. നമ്മുടെ ഭരണകൂടങ്ങളും പ്രമുഖ രാഷ്ട്രീയ കക്ഷികളുമെല്ലാം ഇവരെ സഹായിക്കുന്നവരാണ്. 'മൂലധനസൗഹൃദം' എന്നതാണിവരുടെയെല്ലാം നിലപാട്. മൂലധനം വരുന്നതിലൂടെയാണ് വികസനം സാധ്യമാകുകയെന്ന് ഇവരെല്ലാം കരുതുന്നു. എന്നാല്‍ ഇവരുടെ 'വികസന പദ്ധതികള്‍' കൊള്ളയടിക്കുന്നത്, ദരിദ്രരും ദുര്‍ബലരുമായ ജനതയുടെ ജീവനോപാധികളാണ്. വികസനത്തിനായി കുറഞ്ഞ വില നല്‍കി ജനങ്ങളെ സ്വന്തം ഭൂമിയില്‍നിന്നും കുടിയൊഴിപ്പിച്ച് മൂലധനശക്തികള്‍ക്കു നല്‍കുന്ന ഏജന്റുമാരായി സര്‍ക്കാറുകള്‍ മാറുന്നു. സ്വന്തം നിലനില്‍പിനുവേണ്ടി സമരം ചെയ്യുന്ന ജനങ്ങള്‍ക്കെതിരെ ഭരണകൂടം അതിന്റെ എല്ലാ ശക്തികളും പ്രയോഗിക്കുന്നു.

സോളിഡാരിറ്റി പങ്കെടുത്ത സമരങ്ങളുടെ നിര വളരെ നീണ്ടതാണ്. കേരളത്തിന്റെ തെക്കു വടക്ക് നടക്കുന്ന സമരങ്ങളിലെല്ലാം ഇവരുടെ സാന്നിധ്യമുണ്ട്. കാസര്‍കോട് ജില്ലയിലെ കശുമാവിന്‍ തോട്ടത്തില്‍ വര്‍ഷങ്ങളായി ഹെലികോപ്ടറുപയോഗിച്ച് എന്‍ഡോസള്‍ഫാന്‍ തളിച്ചതിന്റെ ഫലമായി നൂറുകണക്കിന് കുടുംബങ്ങളിലെ ആയിരക്കണക്കിന് മനുഷ്യര്‍ മാരകമായ രോഗബാധിതരാണ്. ഇവരെ മാറി മാറിവന്ന ഭരണകൂടങ്ങള്‍ അവഗണിക്കുകയായിരുന്നു. കീടനാശിനിപ്രയോഗം നിരോധിക്കാന്‍ പോലും അവര്‍ക്ക് ഏറെ ആലോചിക്കേണ്ടിവന്നു. രോഗത്തിനു വേണ്ട ചികിത്സ നല്‍കാനോ നഷ്ടപരിഹാരം നല്‍കാനോ ഭരണകൂടങ്ങള്‍ തയാറായില്ല. ഈ ജനതക്കുവേണ്ടി സമരരംഗത്തിറങ്ങുക മാത്രമല്ല, അവര്‍ക്കുവേണ്ടി കേരളത്തിന്റെ പല ഭാഗത്തുനിന്നുമായി അനേക ലക്ഷം രൂപ പിരിക്കാനും അത് വളരെ ന്യായമായ രീതിയില്‍ വിനിയോഗിക്കാനും സോളിഡാരിറ്റിക്ക് കഴിഞ്ഞു. പ്ലാച്ചിമടയില്‍ നടക്കുന്ന സമരത്തില്‍ സോളിഡാരിറ്റിയുടെ പങ്ക് വളരെ വലുതാണ്. സമരപന്തല്‍ നിലനിര്‍ത്താന്‍ ഏറെ സഹായങ്ങള്‍ നല്‍കിയെന്നു മാത്രമല്ല കേരളത്തിന്റെ എല്ലാ ഭാഗത്തും ഐക്യദാര്‍ഢ്യ സമിതികളുണ്ടാക്കുന്നതിലും അവര്‍ക്ക് കാര്യമായ പങ്കുണ്ട്. എക്‌സ്പ്രസ് ഹൈവേക്കെതിരായ സമരത്തില്‍ കേരളത്തിന്റെ എല്ലാ ഭാഗത്തും, വിശേഷിച്ച് ഉത്തര-മധ്യ കേരളത്തില്‍ സോളിഡാരിറ്റി വഹിച്ച പങ്ക് വളരെ വലുതാണ്. ആലപ്പുഴയിലെ കരിമണല്‍ ഖനനപദ്ധതി, വിളച്ചിക്കാലയിലെ കളിമണ്‍ ഖനനം, അതിരപ്പള്ളി-പാത്രക്കടവ് ജലവൈദ്യുത പദ്ധതികള്‍, ഏലൂരിലെ മലിനീകരണം, കരിമുകളിലെ കാര്‍ബണ്‍ കമ്പനിയുടെ ജനദ്രോഹം, വല്ലാര്‍പാടം പദ്ധതിക്കായുള്ള കുടിയിറക്കിനെതിരായ സമരം, എരയാംകുടിയിലേയും മൂരിയാട്ടെയും കര്‍ഷക സമരം, സ്മാര്‍ട്ട് സിറ്റി, ഉത്തരവാദ ടൂറിസം തുടങ്ങിയവക്കെതിരായ സമരങ്ങള്‍. നാടിന്റെ പല ഭാഗത്തും നടക്കുന്ന പാറമട ഖനനങ്ങള്‍ക്കെതിരായ സമരങ്ങള്‍ തുടങ്ങി നിരവധിയാണ് ഇവര്‍ പങ്കെടുത്ത സമരമുഖങ്ങള്‍. മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലില്‍ തളര്‍ച്ചയുണ്ടായപ്പോള്‍ അതിനെതിരെയും സോളിഡാരിറ്റി ശക്തമായി രംഗത്തുവന്നു. വന്‍കിട വികസനപദ്ധതികളുടെ മറവില്‍ തീരദേശ വാസികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ കേരളമൊട്ടാകെ അവര്‍ നടത്തിയ പ്രചാരണ പരിപാടികള്‍ക്കും വ്യാപകമായ പിന്തുണ കിട്ടി. ചെറുകിട വ്യാപാര മേഖലയിലേക്ക് കുത്തകകള്‍ കടന്നുവരുന്നതിനെതിരെ കേരളത്തിന്റെ പല ഭാഗത്തും നടക്കുന്ന സമരങ്ങളില്‍ സോളിഡാരിറ്റിയുടെ പങ്കാളിത്തം വളരെ ശക്തമാണ്. ഇന്നുനടക്കുന്ന ജനകീയ സമരങ്ങളുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞ്, ആ രാഷ്ട്രീയത്തെ അടിസ്ഥാനപരമായിത്തന്നെ മുന്നോട്ടുകൊണ്ടുപോകുന്ന പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും സോളിഡാരിറ്റി ഏര്‍പ്പെടുന്നു. 'മുതലാളിത്തം വലിച്ചെറിയുക'യെന്ന വിഷയത്തില്‍ കേരളത്തിന്റെ പല ഭാഗത്തും നടത്തിയ പ്രചാരണത്തില്‍, പ്രകൃതിക്കും മനുഷ്യനും ഭാവിതലമുറകള്‍ക്കും ദ്രോഹകരമാണ് മുതലാളിത്തമെന്ന് പ്രചരിപ്പിക്കുന്നതിലൂടെ ഇന്നത്തെ പ്രശ്‌നങ്ങളുടെ മര്‍മം ഇവര്‍ തിരിച്ചറിഞ്ഞതായി കാണാം. ഇന്ന് മുതലാളിത്തവും സാമ്രാജ്യത്വവും നമ്മുടെ സമൂഹത്തില്‍ ആധിപത്യമുറപ്പിക്കുന്നത് 'വികസന'മെന്ന വഴിയിലൂടെയാണെന്നും, ആ വികസനം മണ്ണിനും മനുഷ്യനുമെതിരാണെന്നുമുള്ള ശക്തമായ പ്രചാരണ പരിപാടിക്കും സോളിഡാരിറ്റി നേതൃത്വം നല്‍കി. സോളിഡാരിറ്റിയുടെ ഇടപെടല്‍ രീതികളിലും വ്യത്യസ്തതയുണ്ടായിരുന്നു. തങ്ങള്‍ ഇടപെടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി പഠിക്കുന്നു. ആത്മാര്‍ഥതയോടെ സംഘടനാശേഷി മുഴുവനായും ആ സമരത്തിനു നല്‍കുന്നു. സമരത്തെ പിന്തുണക്കാനെത്തുന്നവരുടെ പ്രത്യയശാസ്ത്ര നിലപാടുകള്‍, അവരുമായി സഹകരിക്കുന്നതില്‍ സോളിഡാരിറ്റിക്ക് തടസ്സമാകുന്നില്ല. തങ്ങളുടെ ജീവിതം നിലനിര്‍ത്താന്‍ സമരം ചെയ്യുന്നവര്‍, ആരുടെ സഹായം ലഭിച്ചാലും സ്വീകരിക്കുകയെന്നത് സ്വാഭാവികം മാത്രം. അതേ നിലപാട് സമരത്തെ പിന്തുണക്കുന്നവര്‍ക്കുമുണ്ടായിരിക്കണം എന്നതാണ് ശരിയായ കാഴ്ചപ്പാട്. കാരണം സമരം ചെയ്യുകയല്ല, സമരത്തെ സഹായിക്കുകയെന്നതാണ് തങ്ങളുടെ കടമയെന്നവര്‍ തിരിച്ചറിയുന്നു.

സോളിഡാരിറ്റിയുമായിട്ടുള്ള അടുപ്പത്തിനെതിരെ ഈ ലേഖകനുതന്നെ നിരവധി വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ടെന്ന വസ്തുതയും ഇവിടെ പറയേണ്ടതുണ്ട്. ഏറെക്കാലമായി ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലയില്‍ ഒരു മതാധിഷ്ഠിത സംഘടനയുടെ വേദികളില്‍ പോകുന്നതിലൂടെ, അവര്‍ക്ക് പൊതുസമൂഹത്തില്‍ അംഗീകാരം നേടാന്‍ സഹായിക്കുന്നുവെന്നതാണ് പ്രധാന വിമര്‍ശനം. 'സോളിഡാരിറ്റിയുടെ വേദിയില്‍ ഞാന്‍ പോകില്ലെന്ന്' പ്രഖ്യാപിക്കുന്നത് മതേതര പുരോഗമന കാഴ്ചപ്പാടാണെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് എനിക്കുനേരെ വെല്ലുവിളി ഉയര്‍ത്തിയവരുമുണ്ട്. സോളിഡാരിറ്റിക്ക് വര്‍ഗീയതയുടെ ഒരു 'ഹിഡന്‍ അജണ്ട'യുണ്ടെന്ന രീതിയിലുള്ള പ്രചാരണവും ശക്തമാണ്.

ഇവിടെ എന്റെ ചില നിലപാടുകള്‍ വ്യക്തമാക്കേണ്ടതുണ്ട്. മതാധിഷ്ഠിതമായ പ്രവര്‍ത്തനം എന്നത്, വര്‍ഗീയതയായി കാണുന്നതിനോട് യോജിക്കാനാവില്ല. വര്‍ഗീയതക്കടിസ്ഥാനം മതവിശ്വാസമല്ല, മറിച്ച് മതത്തില്‍ വിശ്വസിക്കാതിരിക്കലും മതത്തെ തികഞ്ഞ ഭൗതിക നേട്ടങ്ങള്‍ക്കായി വിനിയോഗിക്കലുമാണ്. വര്‍ഗീയവാദികള്‍ മിക്കപ്പോഴും ശരിയായ വിശ്വാസികളാകാറില്ലെന്നത് ചരിത്രപാഠമാണ്. സമരത്തിലേര്‍പ്പെടുന്നവരുടെ മതം നോക്കിയല്ല സോളിഡാരിറ്റി ഇടപെടുന്നതെന്ന് അനുഭവം തെളിയിക്കുന്നു. ഒരു ഇസ്‌ലാംമത വിശ്വാസി പോലുമില്ലാത്ത സമരങ്ങളില്‍ അവര്‍ ശക്തമായി ഇടപെടുകയും നീതിയുടെ പക്ഷത്ത് നിലകൊള്ളുകയും ചെയ്യുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ അന്യമതസ്ഥരെ മതപരിവര്‍ത്തനം നടത്താന്‍ അവര്‍ ശ്രമിക്കുമെന്ന് ഇന്നത്തെ അവസ്ഥയില്‍ അവരുടെ കടുത്ത ശത്രുക്കള്‍ പോലും പറയുകയില്ല. ഇത്തരം സമരങ്ങളില്‍ ഏര്‍പ്പെടുന്നതിനു മതവിശ്വാസമാണ് അവരെ പ്രേരിപ്പിക്കുന്നതെന്ന കാര്യം അവര്‍ മറച്ചുവെക്കുന്നില്ല (ഹിഡന്‍ അജണ്ടയല്ല). എന്നാല്‍ മറ്റു വീക്ഷണങ്ങളിലൂടെ സമരത്തെ സഹായിക്കാനെത്തുന്നവരുമായി ഇവര്‍ക്ക് യാതൊരു സംഘര്‍ഷവുമില്ല. ഏതു വഴിയിലൂടെ സഞ്ചരിച്ചാലും നാം 'ശരി'യില്‍ എത്തുന്നുവെങ്കില്‍ ആ യാത്ര ശരിതന്നെയാണ്. സ്വന്തം മതത്തിനകത്തെ തെറ്റുകള്‍ അവര്‍ ഉയര്‍ത്തിക്കാട്ടാനും മടിക്കുന്നില്ല. 'വളരെ ശരിയായ മതേതര പുരോഗമന കാഴ്ചപ്പാടു'ണ്ടെന്ന് അവകാശപ്പെടുന്നവരെയൊന്നും ഇത്തരം സമരങ്ങളില്‍ കാണാറില്ലല്ലോ. ഒരനുഭവം (മുമ്പൊരിക്കല്‍ എഴുതിയതാണെങ്കിലും) ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. സുനാമിത്തിരമാലകള്‍ നൂറിലധികം പേരുടെ ജീവനപഹരിച്ച ആലപ്പാട്ട് കടപ്പുറത്ത് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ മറ്റു പലരോടുമൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെടുകയുണ്ടായി. അവിടെ മരിച്ചവരില്‍ ബഹുഭൂരിപക്ഷവും ഹിന്ദുമത വിശ്വാസികളായിരുന്നു. മൃതശരീരത്തിനടത്ത് ഒരു നിലവിളക്ക് വെക്കുകയെന്നത് അവരുടെ ആചാരമായിരുന്നു. ഇത്തരത്തില്‍ നിലവിളക്കു ശേഖരിക്കുന്നതിനു വേണ്ടി ചുറ്റുപാടുമുള്ള പല വീടുകളിലും കയറിയിറങ്ങിയ സോളിഡാരിറ്റി പ്രവര്‍ത്തകരെ ഞാന്‍ നേരില്‍ കാണുകയുണ്ടായി. തന്റെ വിശ്വാസമെന്നതുപോലെ മറ്റൊരുത്തന്റെ വിശ്വാസവും പ്രധാനമാണെന്നവര്‍ കരുതുന്നു. അതാണ് ജനാധിപത്യം. അതാണിന്ന് സമൂഹത്തില്‍ ദുര്‍ബലമായിരിക്കൊണ്ടിരിക്കുന്നതും!

ആസൂത്രിതവും സംഘടിതവും സമര്‍പ്പിതവുമായ പ്രവര്‍ത്തനങ്ങളിലൂടെ സോളിഡാരിറ്റി പോലൊരു പ്രസ്ഥാനം ജനകീയ സമരരംഗത്തെത്തുന്നതോടെ മുഖ്യധാരാ കക്ഷികള്‍ക്ക് അത് അവഗണിക്കുക എളുപ്പമല്ലാതാകുന്നു. 'ഇടതുപക്ഷത്തുള്ള യുവജനങ്ങളെ കുടുക്കാന്‍' ഇടതുപക്ഷ സ്വഭാവവും രീതിയുമുള്ള ഗാനങ്ങള്‍ ഇവര്‍ തയാറാക്കി പാടുന്നുവെന്ന വിമര്‍ശനം തന്നെ പരിശോധിക്കുക. ജനങ്ങള്‍ ദുരിതത്തിനെതിരായി സമരം നടത്തുമ്പോള്‍ ഈ ഇടതുപക്ഷക്കാരെ അവിടെ കാണാത്തതെന്തുകൊണ്ട് എന്ന സംശയമാണ് നാം ഉയര്‍ത്തേണ്ടത്. യഥാര്‍ഥ പ്രശ്‌നം അതല്ല. ജനകീയ വിഷയങ്ങള്‍ സമൂഹത്തില്‍ ശക്തമായി ഉന്നയിക്കപ്പെടുമ്പോള്‍, അതില്‍ കൃത്യമായി നിലപാടെടുക്കാന്‍ മറ്റു യുവജന സംഘടനകള്‍ക്ക് കഴിയാറില്ലെന്നതുതന്നെ അവരുടെ ദൗര്‍ബല്യം വ്യക്തമാക്കുന്നു. അധിനിവേശത്തിനും മുതലാളിത്തത്തിനും പരിസ്ഥിതി വിനാശത്തിനുമെതിരായ സമരങ്ങള്‍ നിലനില്‍ക്കുന്നേടത്തോളം കാലം സോളിഡാരിറ്റിക്ക് നമ്മുടെ സമൂഹത്തില്‍ പ്രസക്തിയുണ്ടാകും.

സി.ആര്‍ നീലകണ്ഠന്‍

2010 ഓഗസ്റ്റ് 7, ശനിയാഴ്‌ച

ചരിത്ര നിയോഗം ഏറ്റെടുത്ത യുവാക്കളുടെ സംഘം/റവ.ഫാ. പ്രൊഫ. എബ്രഹാം ജോസഫ്

സോളിഡാരിറ്റിയെ ഞാനറിയുന്നത് എന്റെ നാട്ടിലെ സ്‌നേഹ സമ്പന്നരായ ചെറുസംഘം യുവാക്കളില്‍ നിന്നാണ്. അവരില്‍ ചിലര്‍ എന്റെ ശിഷ്യന്മാരുമാണ്. ബാല്യകാലം മുതല്‍ നന്മ ഉള്ളില്‍ സൂക്ഷിച്ചവര്‍. സോളിഡാരിറ്റി എന്ന പേര് ആദ്യം കേള്‍ക്കുന്നത് പോളണ്ടില്‍ നിന്നാണ്. ലേ വലേസ എന്ന മഹാ വിപ്ലവകാരി അധാര്‍മിക ഭരണ വ്യവസ്ഥയെ ചെറുക്കാന്‍ രൂപവത്കരിച്ച തൊഴിലാളി പ്രസ്ഥാനം.അത് അതിന്റെ ധര്‍മം നിറവേറ്റി. 2003 മെയ് 13ന് കേരളത്തില്‍ പിറവികൊണ്ട യുവതിടമ്പുകളുടെ സംഘത്തിനും സ്വീകരിച്ച പേര് സോളിഡാരിറ്റിയാണ് എന്നത് ചരിത്രപരമായ അനിവാര്യതയാണ്; അത് ഒരു യാദൃശ്ചികതയാണെങ്കിലും. ഒരേ ആശയത്തിനും ലക്ഷ്യത്തിനും വേണ്ടി കൈകോര്‍ക്കുന്ന സമൂഹങ്ങളുടെ ഐക്യം എന്നര്‍ഥം വരുന്ന സോളിഡാരിറ്റി എന്ന പേര് അന്വര്‍ഥമാക്കും വിധമാണ് കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി സോളിഡാരിറ്റി പ്രവര്‍ത്തിച്ചതെന്ന് വളരെ അടുത്ത് നിന്ന് ആവേശത്തോടെ അവരെ നിരീക്ഷിക്കുന്നയാളെന്ന നിലയില്‍ ഞാന്‍ സാക്ഷ്യംവഹിക്കുന്നു.
മൂല്യങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു എന്ന മുറവിളിയാണല്ലോ എങ്ങും കേട്ടുകൊണ്ടിരിക്കുന്നത്. ഭയപ്പെടുത്തുന്ന ധാര്‍മിക ച്യുതി. എന്താകും നാളത്തെ വാര്‍ത്തയെന്ന് ഭയപ്പാടോടുകൂടി നോക്കുന്നവര്‍ ചുറ്റിലും. നിരാലംബരുടെ കണ്ണീരൊപ്പാന്‍ മുതലാളിത്ത ആര്‍ത്തിക്കിടെ ആര്‍ക്കിവിടെ സമയം? ഞങ്ങള്‍ അതിന് നിയോഗിക്കപ്പെട്ടവര്‍ എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് എഴുന്നേറ്റ് നില്‍ക്കാന്‍ മൂല്യത്തെയും ജീവിത വിശുദ്ധിയേയും കൈമുതലാക്കിയ ഒരുപറ്റം യുവാക്കള്‍ നെഞ്ച്‌വിരിച്ചെഴുന്നേറ്റാല്‍ ആരാണ് കോരിത്തരിച്ച് പോകാത്തത്. കരുത്തിനെ കാരുണ്യത്തിന് വഴിമാറ്റിയൊഴുക്കുന്നവരെ എത്ര വാഴ്‌ത്തേണ്ടിവരും. അതാണ് സോളിഡാരിറ്റി. ചരിത്രനിയോഗം സ്വയം ഏറ്റെടുത്തവര്‍. കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ,സുനാമി ദുരന്തത്തിന്റെ ഇരകള്‍ക്ക്, മുക്കാല്‍ സെന്റ് കോളനിയിലെ മനുഷ്യമക്കള്‍ക്ക് സ്‌നേഹ സ്പര്‍ശവുമായി ആ കരുത്തന്‍മാര്‍ വന്നെങ്കില്‍ ദൈവിക രാജ്യം എന്താണെന്ന്് ഉറക്കെപ്പറയുകയല്ലേ അവര്‍ ചെയ്യുന്നത്.
കുളത്തൂപ്പുഴയില്‍ മുക്കാല്‍ സെന്റ് കോളനിയില്‍ നീതിനിഷേധിക്കപ്പെട്ട ഏതാനും കുടുംബങ്ങള്‍ക്ക് സമരത്തിലൂടെ അവര്‍ക്കര്‍ഹതപ്പെട്ട ഭൂമി വാങ്ങിക്കൊടുത്തശേഷം അവര്‍ക്ക് ലഭിച്ച മണ്ണില്‍ അന്തിയുങ്ങാന്‍ മനോഹരമായ ചെറുഭവനങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന സോളിഡാരിറ്റി പ്രവര്‍ത്തകരെ ഞാന്‍ നേരില്‍ കണ്ടു. കല്ലും മണ്ണും ചുമന്ന് സ്വന്തം വിയര്‍പ്പുകൊണ്ട് സേവനം ചെയ്യുന്ന അവരുടെ നിശ്ചയദാര്‍ഢ്യം എന്നെ ആഹ്ലാദിപ്പിച്ചു. എഴുപതു കഴിഞ്ഞ ഞാനും പ്രായമെല്ലാം മറന്ന് അവരോടൊപ്പം കല്ലുചുമന്നു. ഇവര്‍ ദൈവരാജ്യം പണിയുന്നവര്‍ തന്നെയെന്ന് ഉറക്കെപ്പറയാന്‍ എനിക്ക് മടിയേതുമില്ല.
മൈക്കിന്റെ മുന്നിലും പാര്‍ട്ടി ഓഫീസിലെത്തുന്ന ചാനലുകാര്‍ക്കു മുന്നിലും സാമ്രാജ്യത്വ വിരോധം ഛര്‍ദ്ദിക്കുകയും നിലപാടുകളില്‍ അവയെ കുഴിച്ച്മൂടുകയും ചെയ്ത അഭിനവ വിപ്ലവകാരികള്‍ മുതലാളിത്ത അപ്പോസ്തലന്‍മാരായി രംഗത്തു വന്നപ്പോള്‍ ആഹ്ലാദിച്ച സാമ്രാജ്യത്വ ദല്ലാളന്‍മാര്‍കും കുത്തക ഭീമന്‍മാര്‍ക്കും ഭയപ്പാടുണ്ടാക്കാന്‍ പോന്ന മുന്നേറ്റമാണ് കേരളത്തില്‍ ഏഴു വര്‍ഷം മുമ്പുണ്ടായത്. പ്ലാച്ചിമടകള്‍ ഇനി ഏറെ ഉണ്ടാകില്ലെന്ന് നമുക്കുറച്ച് വിശ്വസിക്കാം. കിനാലൂരിലെ കുഞ്ഞുങ്ങള്‍ വഴിയാധാരമാകാത്തത് ധാര്‍മിക യൗവനത്തിന്റെ കരുത്തു കൊണ്ടല്ലേ? പൊതുവഴികള്‍ മുതലാളിക്ക് പതിച്ച് കൊടുത്ത് നട്ടെല്ല് വളച്ച് കപ്പം കൊടുത്ത് മുതലാളിയെ വണങ്ങി മാത്രം സാധാരണക്കാര്‍ സഞ്ചരിച്ചാല്‍ മതിയെന്ന ഭരണകൂട ധിക്കാരം അത്ര എളുപ്പത്തില്‍ നടത്താനാവാത്തത് ഈ ധാര്‍മിക യൗവനത്തിന്റെ ഇച്ഛാശക്തികൊണ്ടല്ലേ?.
വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ കേരളത്തില്‍ പലവഴി ശ്രമങ്ങള്‍ നടക്കുമ്പോള്‍ സ്‌നേഹം കൊണ്ടും സഹവര്‍ത്തിത്വം കൊണ്ടും അതിനെ മറികടക്കാന്‍ മതമൂല്യങ്ങളില്‍ ഉറച്ച് നിന്നുകൊണ്ട് തന്നെ കഴിയുമെന്ന് ബോധ്യപ്പെടുത്തിയതാണ് സോളിഡാരിറ്റിയുടെ ഏഴു വര്‍ഷങ്ങള്‍. ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും വര്‍ഗീയതയുടെ കണികയുടെ അംശം പോലും ഹൃദയത്തിലില്ലാത്ത യുവതലമുറ. അടുക്കുന്ന ആരിലും അസൂയ ജനിപ്പിക്കും വിധം നിര്‍മല ഹൃദയരായ ഈ യുവാക്കള്‍ ചരിത്രത്തിന്റെ നിയോഗം തന്നെയാണ്. മനുഷ്യന്റെ ജീവനും രക്തവും പവിത്രമാണ് എന്ന് നബിതിരുമേനി പഠിപ്പിച്ചതിനെ പ്രാവര്‍ത്തികമാക്കുന്നു അവര്‍.
ഇത് ഒരു പുതുയുഗപ്പിറവിയുടെ ശംഖനാദമാണ്. മഹാത്മജി വിഭാവനം ചെയ്ത രാമരാജ്യത്തിലേക്കുള്ള മുന്നേറ്റം. ഞാനടക്കമുള്ള ക്രൈസ്തവര്‍ പ്രാര്‍ഥിക്കാറുള്ള ദൈവരാജ്യം വരേണമേ എന്ന പ്രാര്‍ഥനയെ അന്വര്‍ഥമാക്കുന്ന മുന്നേറ്റം. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ തിരു ഇഷ്ടം നടപ്പാക്കാന്‍ യുവാക്കള്‍ നടത്തുന്ന ധാര്‍മിക മുന്നേറ്റം.
നല്ല വിത്തില്‍ നിന്ന് പാഴ്മരമുണ്ടാകില്ല. സ്‌നേഹ വിശുദ്ധിയോടെ കാരുണ്യ സ്പര്‍ശത്തോടെ ഇന്ത്യയില്‍ നിലകൊള്ളുന്ന ജമാഅത്തെ ഇസ്‌ലാമി രൂപംനല്‍കിയ സോളിഡാരിറ്റി ഒരിക്കലും പാഴ്മരമാകില്ല. കരുത്തിനെ നിരാലംബരുടെ കണ്ണീരൊപ്പാന്‍ ഉപയോഗിക്കുന്നവരുടെ, ധാര്‍മികതയെ സാമ്രാജ്യത്വ വിരുദ്ധപ്പോരാട്ടത്തിന്റെ ആയുധമാക്കുന്നവരുടെ, ജീവിത വിശുദ്ധിയെ സമരായുധമാക്കിയവരുടെ, സ്വയം വെയില്‍കൊണ്ട് അന്യര്‍ക്ക് തണല്‍ നല്‍കുന്ന വന്‍മരം പോലെ നിലയുറപ്പിച്ച കരുത്തരുടെ സംഘം. അതാണ് ഞാനറിഞ്ഞ സോളിഡാരിറ്റി. ഞാനെന്നും സോളിഡാരിറ്റിക്കൊപ്പമുണ്ടാകും. എനിക്ക് ചെറുപ്പമായിരുന്നെങ്കില്‍ അതില്‍ അംഗമായി പ്രവര്‍ത്തിക്കുമായിരുന്നു. അംഗമായില്ലെങ്കിലും അതിന്റെ പ്രവര്‍ത്തനത്തിലെ ഒരു കണ്ണിയായി ദൈവം അനുവദിക്കുന്ന കാലത്തോളം ഒപ്പമുണ്ടാകും. കാരണം, സോളിഡാരിറ്റി അധര്‍മത്തെ സ്‌നേഹം കൊണ്ട് ഇല്ലാതാക്കാനുള്ള ദൈവ നിയോഗമാണ്. അത് അതിന്റെ നിയോഗം നിര്‍വഹിക്കുക തന്നെ ചെയ്യും.
(അഞ്ചല്‍ സെന്റ്‌ ജോണ്‍'സ കോളേജ് മുന്‍ പൊളിറ്റിക്കല്‍ സയന്‍സ് മേധാവിയാണ് ലേഖകന്‍ )

2010 ജൂൺ 16, ബുധനാഴ്‌ച

മടവൂര്‍: പള്ളിയും പാളവും

ജമാഅത്തെ ഇസ്ലാമി ഇസ്ലാമിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നു: ഹുസൈന്‍ മടവൂര്

ജമാഅത്തെ ഇസ്ലാമി തങ്ങളുടെ വികലമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് ഇസ്ലാമിന്റെ മുഖം നല്‍കാന്‍ ശ്രമിച്ചത് മുസ്ലിം സമുദായത്തെ പൊതുസമൂഹത്തില്‍ തെറ്റിദ്ധരിക്കാന്‍ ഇടവരുത്തിയതായി ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സമ്പൂര്‍ണ കൌണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 60 വര്‍ഷമായി ഇസ്ലാമിന്റെ പേര് ദുരുപയോഗം ചെയ്ത് ജമാഅത്തെ ഇസ്ലാമി അവസരവാദ രാഷ്ട്രീയം കളിക്കുകയായിരുന്നു. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തില്‍ മൂല്യബോധമുള്ള നേതൃത്വങ്ങള്‍ നിറഞ്ഞുനിന്ന കാലത്ത് ഇസ്ലാമിന്റെ സമ്പൂര്‍ണതയും സമഗ്രതയും പറഞ്ഞ് രാഷ്ട്രീയ പങ്കാളിത്തത്തെ എതിര്‍ത്ത ജമാഅത്ത് രാഷ്ട്രീയ രംഗം ഏറെ ജീര്‍ണമായ ഘട്ടത്തില്‍ അതിന്റെ ഭാഗഭാക്കാകാന്‍ കുറുക്കുവഴി തേടുന്നത് വിരോധാഭാസമാണ്.മതരാഷ്ട്രീയവാദത്തിലൂന്നി ജമാഅത്തെ ഇസ്ലാമി പറയുന്ന രാഷ്ട്രീയ നിലപാടുകള്‍ മുസ്ലിംകള്‍ക്കോ ഇസ്ലാമിനോ ബാധകമല്ല. മതത്തിന്റെ പൊയ്മുഖമണിഞ്ഞ രാഷ്ട്രീയ പ്രമേയമാണ് ജമാഅത്തെ ഇസ്ലാമിയെന്നത് വൈകിയാണെങ്കിലും രാഷ്ട്രീയ നേതൃത്വങ്ങള്‍ തിരിച്ചറിയുന്നത് ആശാവഹമാണ്. ഇന്ത്യ പോലുള്ള ബഹുമത സമൂഹത്തില്‍ മതവാദ രാഷ്ട്രീയത്തിലൂന്നിയ രാഷ്ട്രീയ നിലപാടുകള്‍ സമുദായങ്ങള്‍ക്കിടയില്‍ കൂടുതല്‍ അകല്‍ച്ചയും വിദ്വേഷവും വളര്‍ത്തുമെന്നതിനാല്‍ അത്തരം നിലപാടുകള്‍ തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാവണം- അദ്ദേഹം പറഞ്ഞു.


ചെനക്കലങ്ങാടിയില്‍ എ പി വിഭാഗത്തിന്റെ അക്രമം നിരവധി പേര്‍ക്ക്‌
ചെനക്കലങ്ങാടി മുജാഹിദ്‌ പള്ളിയില്‍ എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി അഴിഞ്ഞാടി. പന്ത്രണ്ടോളം മുജാഹിദ്‌ പ്രവര്‍ത്തകര്‍ക്ക്‌ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മൂന്ന്‌ പേരെ കോട്ടക്കടവ്‌ ടി എം എച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെനക്കലങ്ങാടി ശാഖാ കെ എന്‍ എം സെക്രട്ടറി കെ മുസ്‌തഫ(39), സി കെ ജാഫര്‍(28), ടി കെ സുലൈമാന്‍(43) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.ജൂണ്‍ 2ന്‌ കാലത്ത്‌ ഏഴ്‌ മണിക്കായിരുന്നു സംഭവം. കോടതി വിധിയനുസരിച്ച്‌ പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭരണം നടത്തിവരുന്ന കെ എന്‍ എം പ്രവര്‍ത്തകര്‍ക്കെതിരെ എ പി അബ്‌ദുല്‍ഖാദര്‍ മൗലവിയുടെ വിഭാഗത്തില്‍ പെട്ട പ്രവര്‍ത്തകര്‍ ഏതാനും കാലമായി പ്രകോപനമുണ്ടാക്കി വരികയാണ്‌. പലപ്പോഴായി പൊലീസ്‌ ഇടപെട്ടിട്ടും പൊലീസിന്റെയും കോടതിയുടെയും നിര്‍ദേശങ്ങള്‍ വകവെക്കാതെയുള്ള എ പി വിഭാഗത്തിന്റെ അക്രമപ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനിടെയാണ്‌ വീണ്ടും എ പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി പള്ളിയില്‍ അക്രമമഴിച്ചുവിട്ടത്‌. ചൊവ്വാഴ്‌ച ഇവര്‍ മദ്‌റസയുടെ പൂട്ട്‌ തകര്‍ത്ത്‌ അതിക്രമിച്ചു കയറി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.ഇത് മടവൂരികളുടെ പത്രത്തിലും വെബ്സൈറ്റിലും വന്ന വാര്‍ത്തയാണ്. ഇങ്ങനെ എല്ലാ ദിവസവും തൌഹീദിന്റെ പേരില്‍ അടിയും പിടിയും കോടതിയും തെരിപൂരങ്ങളും നിത്യേന നാം കേള്‍ക്കുന്നതാണ്. ഇത് ഇസ്ലാമിന്റെ പേരിലാണോ? ഇത് ഇസ്ലാമിന്റെ പേരില്‍ ഗുണ്ടായിസം കളിക്കലാണോ? ഇതും കൂടി മടവൂര്‍ വ്യക്തമാക്കിയാല്‍ കൊള്ളാം !

2010 ജൂൺ 8, ചൊവ്വാഴ്ച

فيديو كليب الشهيد

വ്യാജാരോപണങ്ങളല്ല , മറുവഴികളാണ് വേണ്ടത്

പി. മുജീബുറഹ്‌മാന്‍ | മെയ്‌ 2010

കിനാലൂര്‍ മോഡല്‍ പറയുന്നതെന്ത്?
വികസനം വരുന്നത് ജനങ്ങള്‍ക്കും നാടിനുമെന്നാണ് സ്ഥിരംപല്ലവി. പക്ഷേ, വികസനത്തിന്റെ ഗുണം ലഭിക്കുന്നവര്‍ ചുരുക്കം ചിലരാണെന്നത് അനുഭവം. കെടുതികള്‍ മുഴുവന്‍ നാട്ടുകാര്‍ക്കും. വികസനഭ്രാന്ത് ജനവിരുദ്ധമാകുന്നതിന്റെയും പതിവുകാഴ്ചയുടെ തനിയാവര്‍ത്തനമാണ് കിനാലൂരില്‍ നടന്നത്.

മൂവായിരം ഏക്കര്‍ വരുന്ന കിനാലൂര്‍ എസ്റ്റേറ്റില്‍ കെ.എസ്.ഐ.ഡി.സി ഏറ്റെടുത്തത് 312 ഏക്കര്‍ ‍. 70 ഏക്കര്‍ വി.കെ.സി ചെരിപ്പു കമ്പനിക്കും 50 ഏക്കര്‍ കിന്‍ഫ്രയുടെ ഭക്ഷ്യസംസ്കരണ യൂനിറ്റിനും 30 ഏക്കര്‍ പി.ടി ഉഷാ സ്കൂളിനും നല്‍കിയത് കഴിച്ചാല്‍ 150 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാറിന്റെ കൈയില്‍ . ഈ 150 ഏക്കര്‍ സ്ഥലത്തേക്കുതന്നെയാണോ, 160 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് റോഡ് വെട്ടുന്നത്? ബാക്കി 2700 ഏക്കര്‍ ഭൂമി കര്‍ഷകരെ കൂടാതെ കൈവശം വെച്ചിരിക്കുന്നത് ആരെല്ലാമാണ്? വ്യവസായമന്ത്രിക്ക് അവരോടുള്ള ഗൂഢതാല്‍പര്യങ്ങളെന്താണ്? മന്ത്രിയുടെ അമിതാവേശം സാധാരണക്കാരന്റെ സംശയങ്ങളെ കൂടുതല്‍ ബലപ്പെടുത്തുകയേ ചെയ്തിട്ടുള്ളൂ. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം കൂടുതല്‍ സത്യങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് പ്രത്യാശിക്കാം.

സോളിഡാരിറ്റി ഒരിക്കലും വികസനത്തിനെതിരല്ല. എന്നാല്‍, വികസനം എന്ത്, എങ്ങനെ, ആര്‍ക്കുവേണ്ടി എന്നത് വളരെ പ്രധാനമാണ്. കിനാലൂര്‍ സംഭവത്തിന്റെ മര്‍മവും ഇതുതന്നെ. ജനവിരുദ്ധവും പരിസ്ഥിതിവിരുദ്ധവുമായ മുതലാളിത്ത വികസനഭ്രാന്തിനെതിരെയാണ് സോളിഡാരിറ്റിയുടെ പ്രതിഷേധവും സമരവും. സന്തുലിതവും ജനോപകാരപ്രദവും പരിസ്ഥിതി സൌഹൃദപരവുമായ വികസനരീതികള്‍ ആവിഷ്കരിക്കപ്പെടണമെന്നാണ് സംഘടന ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും. ദൌര്‍ഭാഗ്യവശാല്‍ അവസരവാദികളും അഴിമതിക്കാരുമായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വികസനപ്രക്രിയകളെ ജനവിരുദ്ധമാക്കാന്‍ മത്സരിക്കുകയാണ്. കിനാലൂര്‍ പദ്ധതിയും ഇതില്‍ നിന്ന് മുക്തമല്ല. മന്ത്രി എളമരം കരീമിന്റെയും കോഴിക്കോട് ജില്ലാ കലക്ടര്‍ പി.ബി. സലീമിന്റെയും വാക്കുകള്‍ ഇഴപിരിച്ച് പരിശോധിച്ചാല്‍ അവ ബോധ്യപ്പെടും.

മന്ത്രി പ്രസ്താവിച്ചപോലെ, നാലുവരിപ്പാതയുടെ ആവശ്യം ഉയരുന്നത് മലേഷ്യന്‍ കമ്പനിയില്‍ നിന്നാണ്. കോഴിക്കോട്^കിനാലൂര്‍ നാലുവരിപ്പാതയെന്ന പ്രഥമ ആവശ്യം പിന്നീടത് മാളിക്കടവ്^കിനാലൂര്‍പാത എന്നായി. സി.ഐ.ഡി.ബി^കെ.എസ്.ഐ.ഡി.ബി ധാരണാപത്രം, സംയുക്ത പത്രപ്രസ്താവന എന്നിവയില്‍ നിന്ന് വ്യക്തമായത് 100 മീറ്റര്‍ വീതിയില്‍ അക്വയര്‍ ചെയ്യുന്ന, പാത കടന്നുപോകുന്ന 70 ശതമാനം വയലുകളും നികത്തപ്പെടുന്ന പദ്ധതിയാണ് ഇതെന്നാണ്. അക്വിസിഷന്‍ 100 മീറ്റര്‍ എന്ന് വ്യക്തമാക്കിയെങ്കിലും പാതയുടെ വീതി സന്ദര്‍ഭാനുസരണം 60 മീറ്ററെന്നും 30 മീറ്ററെന്നും മാറ്റിമാറ്റി യോഗങ്ങളില്‍ വിശദീകരിച്ചു. കലക്ടര്‍ ആദ്യഘട്ടത്തില്‍ വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ വില്‍ബര്‍സ്മിത്ത് പ്രതിനിധി ഡെഡിക്കേറ്റഡ് റോഡിന്റെ ഈ സ്വഭാവം ആവര്‍ത്തിച്ചതോടെ 100 മീറ്റര്‍ അക്വിസിഷന്‍ സംഭവിക്കുമെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. രണ്ട് ബദല്‍റോഡുകളുടെ സാധ്യത നിലനില്‍ക്കെ നിഗൂഢമായ ഈ ആവശ്യമാണ് ജനകീയ പ്രക്ഷോഭത്തിന് കാരണമാകുന്നത.്

മലേഷ്യന്‍ കമ്പനി പദ്ധതി അവസാനിപ്പിച്ചെങ്കിലും പാതയുടെ ബാധ കിനാലൂരിലും പരിസര പ്രദേശങ്ങളിലും നിലനിന്നു; പാതയുടെ സ്വഭാവത്തെക്കുറിച്ച അവ്യക്തതകളും. വില്‍ബര്‍ സ്മിത്ത് പഠനം പൂര്‍ത്തിയാക്കുകയും മന്ത്രിയുടെ ഒത്താശയോടെ കലക്ടര്‍ അക്വിസിഷന്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. സ്വാഭാവികമായും പ്രതിഷേധങ്ങളും ശക്തമായി. റോഡിന്റെ രൂപരേഖയായിട്ടില്ലെന്നും സാധ്യതാ പഠനമാണ് സര്‍വേയെന്നും മന്ത്രി വിശദീകരിച്ചപ്പോള്‍ എല്ലാ രൂപരേഖയും പൂര്‍ത്തിയായെന്ന് കലക്ടര്‍ പ്രസ്താവിച്ചു. ഇതുകൊണ്ടുതന്നെയാണ് മന്ത്രിയുടെ വിശദീകരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുന്നത്. നാട്ടുകാരും മാധ്യമങ്ങളും സാക്ഷികളായ സംഭവങ്ങള്‍ പോലും നിഷേധിച്ച്, കൈതച്ചാലില്‍ അബ്ദുറഹ്മാനെ വെച്ച് തട്ടിപ്പ് നടത്തുന്ന മന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നതല്ലേ ഏറ്റവും വലിയ മണ്ടത്തരം?

സോളിഡാരിറ്റിയാണ് ഇതിനു പിന്നിലെന്നാണ് മന്ത്രി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ജനജാഗ്രതാസമിതിയിലും ജനകീയ ഐക്യവേദിയിലും മുസ്ലിംലീഗ്, കോണ്‍ഗ്രസ്, ബി.ജെ.പി, സമാജ്വാദി ജനപരിഷത്ത് തുടങ്ങിയ സംഘടനകളെപ്പോലെ സോളിഡാരിറ്റിയും അംഗമാണ്. നാലുവരിപ്പാതക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്തും എ.ഐ.വൈ.എഫും രംഗത്തുണ്ട്. എളമരം കരീമിനൊഴിച്ച് ആര്‍ക്കും കിനാലൂരിലെ വികസന അജണ്ട അംഗീകരിക്കാനാവുന്നില്ല.

കിനാലൂരിലെന്നല്ല, കേരളത്തിലെ നൂറോളം ജനകീയസമരങ്ങളില്‍ സോളിഡാരിറ്റി സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്. കുടിവെള്ളം, ശുദ്ധവായു, ഭൂമി തുടങ്ങിയ മൌലികാവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളാണ് ഇവിടങ്ങളില്‍ നടക്കുന്നത്. വികസനത്തെക്കുറിച്ച് പെരുവായില്‍ സംസാരിക്കുന്ന മന്ത്രി ഈ പാവം ജനങ്ങളുടെ ജീവിക്കാനുള്ള പോരാട്ടമാണ് വികസനവിരോധമായി അധിക്ഷേപിക്കുന്നത്. ജനാധിപത്യത്തിനു നിരക്കാത്തതോ പൊതുമുതല്‍ നശിപ്പിക്കുന്നതോ ആയ സമരരീതികള്‍ കാഴ്ചവെക്കാത്ത കേരളത്തിലെ യുവജന പ്രസ്ഥാനമാണ് സോളിഡാരിറ്റി. അത്തരമൊരു പ്രസ്ഥാനത്തെ മതതീവ്രവാദികളെന്ന് ആരോപിക്കുന്നവര്‍ ഹീനമായ തങ്ങളുടെ താല്‍പര്യസംരക്ഷണത്തിന് കേരളത്തില്‍ വമ്പിച്ച സാമൂഹികപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ആയുധമാണ് പ്രയോഗിക്കുന്നതെന്ന് ഓര്‍ക്കണം. അതല്ല, മാവോയിസം, തീവ്രവാദം എന്നൊക്കെയുള്ള ആരോപണങ്ങള്‍ കാര്യഗൌരവത്തിലാണെങ്കില്‍ അത് തെളിയിക്കാനുള്ള ബാധ്യത ഭരിക്കുന്ന പാര്‍ട്ടിക്കുണ്ട്.

കേരളത്തില്‍ ഒരു ജനകീയസമരവും വിജയിച്ചത് ചാണകാഭിഷേകം കൊണ്ടല്ല. ഗ്രനേഡും ലാത്തിച്ചാര്‍ജും നേരിടേണ്ടിവന്ന കിനാലൂരിലെ വീട്ടമ്മമാരുടെ സ്വാഭാവികപ്രതികരണം മാത്രമായിരുന്നു ചാണകപ്രയോഗം. അതിനെ ആക്ഷേപിക്കുന്ന മന്ത്രി കേരളത്തില്‍ എ.ഡി.ബി ഉദ്യോഗസ്ഥരെ തന്റെ സഹപ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചു സ്വീകരിച്ചത് മറന്നുപോയോ? ക്ലാസ് റൂമില്‍ വിദ്യാര്‍ഥികളുടെ മുന്നില്‍വെച്ച് അധ്യാപകനെ വെട്ടിക്കൊല്ലുക, രാഷ്ട്രീയ പകപോക്കലിന് ഇഴജന്തുക്കളെ ചുട്ടുകൊല്ലുക, പൊലീസുദ്യോഗസ്ഥരെ സ്റ്റേഷനില്‍ കയറി മര്‍ദിക്കുക, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങി മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ കേരളത്തിനു പരിചയപ്പെടുത്തിയ സമരരീതികള്‍ എന്തായാലും സോളിഡാരിറ്റിക്കു പരിചയമില്ലാത്തതും അതിന്റെ നയനിലപാടുകള്‍ക്ക് നിരക്കാത്തതുമാണ്.

സ്ത്രീകളും കുട്ടികളും അണിനിരക്കുന്ന ജനകീയസമരത്തെ അവരെ കവചമാക്കി അക്രമസമരം നടത്തുന്ന തീവ്രവാദരീതിയായി മന്ത്രി ചിത്രീകരിച്ചിരിക്കുന്നു. സ്ത്രീകളെന്തിന് അവിടെപ്പോയി എന്നാണ് വനിതാകമീഷന്‍ ചോദിച്ചത്. ജനകീയ സമരങ്ങളില്‍ സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്നത് ഇതാദ്യമാണോ? സ്വന്തം കിടപ്പാടം നഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജനാധിപത്യരീതിയില്‍ പ്രതികരിക്കാന്‍ സ്വാതന്ത്യ്രം സി.പി.എം ഭരിക്കുന്ന കേരളത്തിലില്ലേ? സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നത് എങ്ങനെ തീവ്രവാദമാകും? ചെങ്ങറയില്‍ ഭൂമി കൈയേറി സമരം നടത്തിയവരെ ട്രേഡ് യൂനിയനെ ഉപയോഗിച്ച് ഉപരോധിച്ചവര്‍ തന്നെയല്ലേ വയനാട്ടില്‍ സ്ത്രീകളെയും കുട്ടികളെയും സമരമുഖത്തിറക്കി ഭൂമി കൈയേറി കുടില്‍ കെട്ടിയത്?

സമരക്കാരെക്കാള്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റെന്ന മന്ത്രിയുടെയും പരിവാരങ്ങളുടെയും പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണ്. സംഭവം നടന്ന ഉടനെ ബാലുശേãരി ഹോസ്പിറ്റലില്‍ സ്ത്രീകളും 10 വയസ്സിനു താഴെയുള്ള നിരവധി കുട്ടികളും ഉള്‍പ്പെടെ ധാരാളംപേര്‍ പരിക്കുപറ്റി ചികിത്സക്കെത്തിയിരുന്നു. വീടുകളില്‍ കയറിയും പ്രദേശത്ത് ക്യാമ്പ് ചെയ്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊലീസിനെ ഭയന്ന് പലരും ചികത്സതേടാത്ത സാഹചര്യമുണ്ടായി. കണ്ടാലറിയുന്ന 150 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുക കൂടിചെയ്തപ്പോള്‍ അറസ്റ്റ് ഭയന്ന് ചികിത്സ തേടിയവരുള്‍പ്പെടെ ആശുപത്രിയും വീടും വിട്ടുനില്‍ക്കുകയാണ് ചെയ്തത്. ഈ കടുത്ത മനുഷ്യാവകാശ ലംഘനം മറച്ചുവെക്കാനാണ് പരിക്കുപറ്റിയവര്‍ കൂടുതലും പൊലീസുകാരെന്ന് പ്രചരിപ്പിക്കുന്നത്.

ഏതാനും പാര്‍ട്ടി പ്രവര്‍ത്തകരെ ഉയര്‍ത്തിക്കാട്ടി തദ്ദേശീയര്‍ പദ്ധതിക്കനുകൂലമാണെന്നും പുറത്തുനിന്നുള്ളവരാണ് സമരത്തിനു മുന്നിലുള്ളതെന്നും മന്ത്രി പറയുന്നതും ശുദ്ധകളവാണ്. കിനാലൂരിലെ സമരാനുകൂലികളുടെ കണക്കെടുക്കാന്‍ ഞങ്ങള്‍ മന്ത്രിയെ വെല്ലുവിളിക്കുന്നു. പുറത്തുനിന്ന് ആളുകള്‍ വന്നാല്‍ സമരത്തിന്റെ നൈതികതയെ അതെങ്ങനെയാണ് ബാധിക്കുക? ജനകീയസമരങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് എ.കെ.ജിയും കൃഷ്ണപിള്ളയുമെല്ലാം കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുത്തത്. അതേ പാര്‍ട്ടി തന്നെയാണ് ഇപ്പോള്‍ കിനാലൂരിലെ ജനകീയസമരത്തില്‍ പങ്കെടുത്ത രാഷ്ട്രീയ സംഘടനകളെ പുറത്തുനിന്നു വന്നവര്‍ എന്നാക്ഷേപിക്കുന്നത്.

തെറ്റുതിരുത്തി മുന്നോട്ടു പോകുന്നതിനുപകരം ധാര്‍ഷ്ട്യം നിലനിറുത്തി അധികാരത്തിന്റെ മുഷ്ക് പ്രയോഗിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ ശക്തമായ ജനകീയ ചെറുത്തുനില്‍പ് ഇനിയും നേരിടേണ്ടിവരും. തുറന്ന ചര്‍ച്ചകളുടെയും ജനാധിപത്യ സംവാദങ്ങളുടെയും രീതിയാണ് അവലംബിക്കുന്നതെങ്കില്‍ കിനാലൂരില്‍ ഇനിയും മറുവഴികളും സാധ്യതകളുമെല്ലാമുണ്ട്. അതല്ലേ ആരോഗ്യകരമെന്ന് ചിന്തിക്കേണ്ടത് ഒന്നാമതായി വ്യവസായമന്ത്രി തന്നെയാണ്.

(ലേഖകന്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റാണ്)


2010 ജൂൺ 7, തിങ്കളാഴ്‌ച

തര്‍ബിയ

ദുശ്ശീലങ്ങളേ, വിട!




ഇങ്ങനെയൊരു കഥയുണ്ട്‌: രക്തദാഹിയായ വേട്ടനായ തടിച്ചുകൊഴുത്ത കലമാനിന്റെ പിറകെ ഓടുകയാണ്‌. അപ്പോള്‍ അതുവഴി ഒരു കുറുക്കന്‍ ഓടിപ്പോകുന്നത്‌ കണ്ടു. വേട്ടനായ അന്നേരം കുറുക്കന്റെ പിന്നാലെ ഓടാന്‍ തുടങ്ങി. കൗശലക്കാരനായ കുറുക്കന്‍ വളഞ്ഞ വഴിയില്‍ കൂടി ഓടിത്തുടങ്ങി. ഓടുന്നതിനിടയിലതാ, സുന്ദരനായ ഒരു മുയല്‍ ഓടിപ്പോകുന്നു! വേട്ടനായ മുയലിന്റെ പിറകെ ഓടിത്തുടങ്ങി; നിരാശയായിരുന്നു ഫലം. അപ്പോഴതാ, നല്ലൊരു എലി ഓടിപ്പോകുന്നു! അതോടെ നായയുടെ ലക്ഷ്യം എലിയെപ്പിടിക്കലായി. എലി ഓടിച്ചെന്ന്‌ മാളത്തില്‍ കയറി. വേട്ടനായ മാളത്തിനു മുന്നില്‍ മുരണ്ട്‌ കുത്തിയിരിക്കാന്‍ തുടങ്ങി. പാവം! കലമാനിനെ പിന്തുടര്‍ന്ന വേട്ടനായക്ക്‌ അവസാനം ഗതിയില്ലാതെ എലിമാളത്തിനു മുന്നില്‍ കുത്തിയിരിക്കേണ്ട അവസ്ഥയായി!

നോക്കൂ, കൗതുകം തോന്നിയതിന്റെയെല്ലാം പിറകെ ഓടിത്തുടങ്ങിയതാണ്‌ വേട്ടനായ ചെയ്‌ത അവിവേകം. ഈ അവിവേകം നമ്മില്‍ പലരുടേതുമാണ്‌. മനസ്സിനെ കടുത്ത ശിക്ഷണത്തിനു വിധേയമാക്കേണ്ടവരാണ്‌ നാം. അവിവേകങ്ങളിലേക്ക്‌ വഴുതാതെ, ഓരോ നിമിഷവും മനോനിയന്ത്രണം ആവശ്യമുള്ളവര്‍. രസകരമെന്നു തോന്നുന്നതിന്റെയെല്ലാം പിന്നാലെ പായാനുള്ള ആഗ്രഹമാണ്‌ മനസ്സിനുള്ളത്‌. നന്മയെക്കാള്‍ തിന്മയിലേക്കാണ്‌ അതിന്റെ ചായ്‌വ്‌. തിന്മ ചെയ്യാന്‍ നിരന്തരം പ്രേരിപ്പിക്കുന്നതാണ്‌ മനസ്സെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ (12:53) പറയുന്നുണ്ടല്ലോ. മനസ്സിന്റെ ഈ ആകര്‍ഷണ സ്വഭാവം നാശത്തിലെത്തിക്കുന്നത്‌ നമ്മെയാണ്‌. ഉറച്ച ഭക്തികൊണ്ടും സൂക്ഷ്‌മമായ ജീവിതചര്യകള്‍ കൊണ്ടും മാത്രമേ രക്ഷപ്പെടാന്‍ സാധിക്കൂ. ``മനസ്സ്‌ കൈക്കുഞ്ഞിനെപ്പോലെയാണ്‌. അശ്രദ്ധമായി വിട്ടാല്‍ യുവാവായാലും അത്‌ മുലകുടി മാറ്റില്ല. മുലകുടി നിര്‍ത്തിച്ചാലോ, അത്‌ നിര്‍ത്തിയതു തന്നെ!'' എന്നൊരു കവിവാക്യമുണ്ട്‌.

ശീലങ്ങളിലേക്കാണ്‌ മനസ്സ്‌ നമ്മെ നയിക്കുന്നത്‌. മാറ്റാനാവാത്ത പതിവായി അവ നമ്മെ ദുരന്തത്തിലെത്തിക്കും. ദുശ്ശീലങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്ന മനസ്സിനെ, നല്ല ശീലങ്ങളില്‍ ഉറപ്പിക്കണമെങ്കില്‍ ഉന്നതമായ സത്യവിശ്വാസം കൈവരണം. വ്യഭിചാരം ശീലമാക്കിയിരുന്ന യുവാവിനെ അതില്‍ നിന്ന്‌ പിന്മാറ്റുന്ന റസൂലി(സ)ന്റെ രീതി നോക്കൂ:

``ഈ പ്രവൃത്തി നിന്റെ മാതാവിന്റെ കാര്യത്തില്‍ നീ ഇഷ്‌ടപ്പെടുമോ?''
``റസൂലേ, ആരുമത്‌ ഇഷ്‌ടപ്പെടില്ല.''
``നിന്റെ മകളുടെ കാര്യത്തിലോ?''
``റസൂലേ, അതാരും ഇഷ്‌ടപ്പെടില്ല.''
``നിന്റെ സഹോദരിയുടെ കാര്യത്തിലോ?''
``ആരുമത്‌ ഇഷ്‌ടപ്പെടില്ല, റസൂലേ''
``പിതൃസഹോദരിയാണെങ്കിലോ?''
``അതും അത്‌ ഇഷ്‌ടപ്പെടില്ല.''
``മാതൃസഹോദരിയാണെങ്കിലോ?''
``അല്ലാഹുവാണ സത്യം, ആരുമത്‌ ഇഷ്‌ടപ്പെടില്ല.''

ഇത്രയുമായപ്പോള്‍ ആ യുവാവിന്റെ ശിരസ്സില്‍ കൈവെച്ച്‌ റസൂല്‍ പ്രാര്‍ഥിച്ചതിങ്ങനെ: ``അല്ലാഹുവേ, ഈ യുവാവിന്റെ തെറ്റുകള്‍ നീ പൊറുത്തു കൊടുക്കണമേ! ഇവന്റെ മനസ്സ്‌ നീ ശുദ്ധീകരിക്കണമേ. രഹസ്യഭാഗങ്ങളുടെ വിശുദ്ധി നീ കാത്തു സൂക്ഷിക്കണമേ'' (ഇബ്‌നു കസീര്‍ 3:38). തിരുനബി(സ) ചോദിച്ച ചോദ്യങ്ങള്‍ അയാള്‍ സ്വയം ചോദിക്കേണ്ടതായിരുന്നു. ആകര്‍ഷകമായി തോന്നുന്ന ഓരോ തിന്മയുടെ കാര്യത്തിലും നമ്മുടെ നിലപാട്‌ ഇതായിരിക്കണം.

``എത്ര ശ്രമിച്ചിട്ടും എനിക്കത്‌ നിര്‍ത്താന്‍ കഴിയുന്നില്ല'' എന്ന്‌ സങ്കടത്തോടെ പലതിനെക്കുറിച്ചും പറയുന്നവരുണ്ട്‌. പത്തുനേരം കള്ളു കുടിച്ചിരുന്നവര്‍ അഞ്ചുനേരം നമസ്‌കരിക്കുന്നതായി മാറിയ ചരിത്രമറിയുന്ന നമ്മള്‍ ഇങ്ങനെ പറയുന്നതിന്റെ അര്‍ഥമെന്താണ്‌?

``അതിനെ സംസ്‌കരിച്ചവര്‍ വിജയിച്ചു'' (91:6) എന്നാണ്‌ മനസ്സിനെക്കുറിച്ച്‌ അല്ലാഹു ഉണര്‍ത്തുന്നത്‌. സംസ്‌കരണം കറ കളയലാണ്‌. അഴുക്കുകളില്‍ നിന്നെല്ലാമുള്ള ശുദ്ധീകരണം! സ്വര്‍ഗാവകാശികളുടെ സദ്‌ഗുണങ്ങള്‍ വിശദീകരിക്കുമ്പോള്‍ അല്ലാഹു പറയുന്നു: ``ചെയ്‌തുപോയ ദുഷ്‌പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട്‌ ഉറച്ചുനില്‌ക്കാത്തവരുമാകുന്നു അവര്‍'' (3:135). ദുഷ്‌പ്രവൃത്തികളില്‍ ഉറച്ചുനില്‌ക്കലാണ്‌ ദുശ്ശീലം. ദുശ്ശീലങ്ങളില്‍ നിന്നകലുന്നതും സുശീലങ്ങള്‍ തുടരുന്നതും അല്ലാഹു എന്ന ഓര്‍മയാല്‍ ആകണമെന്നാണ്‌ ആയത്തിന്റെ ആശയം.

ഗോവര്‍ധന്റെ യാത്രകള്‍ എന്ന നോവലില്‍ രണ്ടു അടിമകളുടെ കഥ പറയുന്നുണ്ട്‌. യജമാനന്‍ അവരെ മോചിപ്പിച്ചപ്പോള്‍ അവര്‍ക്ക്‌ ജീവിക്കാന്‍ കഴിയുന്നില്ല. അടിമകളായേ അവര്‍ ജീവിച്ചിട്ടുള്ളൂ. അതാണവരുടെ ശീലം. ഒടുവില്‍ വീണ്ടും അടിമകളായിത്തീര്‍ന്നു! ശീലങ്ങള്‍ക്ക്‌ അടിമകളാകുന്നവര്‍ക്ക്‌ അവ അനിവാര്യമായിത്തീരുകയാണ്‌. ഒരു തിന്മ ആദ്യമായി ചെയ്യുമ്പോള്‍ വലിയ കുറ്റബോധമുണ്ടാകുന്നു. അതേ തിന്മ ആവര്‍ത്തിക്കുമ്പോള്‍ കുറ്റബോധം കുറഞ്ഞുവരുന്നു. `കുറ്റപ്പെടുത്തുന്ന മനസ്സി'നെപ്പറ്റി ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ (75:2). കുറ്റബോധമില്ലാതാവുമ്പോള്‍ പാപങ്ങള്‍ പെരുകും. തിരുനബി(സ) പറഞ്ഞതുപോലെ, ഹൃദയത്തില്‍ കറുത്ത അടയാളങ്ങള്‍ കനം വെക്കും!

വലിയ തോട്ടങ്ങള്‍ നശിപ്പിക്കുന്നത്‌ വലിയ മൃഗങ്ങളല്ല. ചെറിയ കുറുനരികളാണ്‌. വമ്പന്‍ വീടുകളെപ്പോലും കേടുവരുത്താന്‍ ഇത്തിരിപ്പോന്ന ചിതലുകള്‍ക്ക്‌ കഴിയും. സൂക്ഷിക്കുക, നമ്മുടെ ഈമാനിനെ നശിപ്പിക്കുന്നത്‌ നാം അവഗണിച്ചുതള്ളുന്ന ചെറിയ ചെറിയ ദുശ്ശീലങ്ങളായിരിക്കും. അല്ലേ, ഓര്‍ത്തുനോക്കൂ! l